Tuesday, December 20, 2011

kavitha mullaiperyaar by najeeb musthafa





കവിത മുല്ലൈപെരിയാര്‍ 
 



തരികെന്‍ മാവിന്നോഴിക്കുവാന്‍ അമ്മെ വെള്ളം അതിത്തിരി ...
കൊഴിഞ്ഞു പോയതിന്‍   ഇലകള്‍ കരിഞ്ഞുനങ്ങിയതിന്‍ ചില്ലകള്‍ ....
വാടി വീണതിന്‍ പൂവുകള്‍ വരണ്ടു കീറിയതിന്‍ തായ്ത്തടി.......  
അമ്മെ പകരുവാന്‍ അല്‍പ്പം കുടിനീര്‍ തരികെന്‍ മാവിനു.... 

മകനേ പൊറുക്കണം ഇല്ലെന്‍ കയ്യില്‍ അതിനായി വെള്ളം ....
ഇത്തിരി ശേഷിപ്പൂ ഉണ്ണിക്കുട്ടന് ഇന്ഗ്ഗു കുറുക്ക്വാന്‍ മാത്രം ...
തരിക ഞാന്‍ അതെങ്ങനെയെന്‍ മകനേ ....
പാവമാം ഉണ്ണി അവനിപ്പം വിശന്നു കരയില്ലേ .....

ഹരിതഭാമാര്‍ന്നോരീ തമിഴക ജില്ലകള്‍  ....
ജല സ്മൃധമായോരീ  ദ്രാവിഡ മണ്ണിന്‍ ....
സമ്പന്നമായൊരു തമിഴ് മക്കള്‍ വസിച്ച ....
ദ്രാവിഡ മണ്ണു എന്തേ വരണ്ടുണങ്ങി പോയതെന്നമ്മേ ...  
  
അകലേ സഹ്യന്‍റെ മാറില്‍  നമുക്കായി മലയാള ഭുമി ...
ശേകരിച്ചതിന്‍ വെള്ളം പകര്‍ന്നിരുന്നൂ നമുക്കൊരിക്കല്‍ ...
ശേകരിച്ചതില്‍ വെള്ളം താങ്ങാവുന്നതിലും അപ്പുറം ....
ശേകരിച്ചതില്‍ വെള്ളം ജീര്‍നിച്ചതിന്‍ ശേഷവും ....
  
തകര്‍ന്നു പോയോരുനാളില്‍  ഉണ്ണി സഹ്യന്‍റെ മാറിടം ...
പിളര്‍ന്നു പോയെന്റെ മകനേ മലയാള മണ്ണ്‌.....
ഒലിച്ചു പോയതില്‍ മലയാള മക്കള്‍ ....
കാണാതെ  പോയി തമിഴന്റെ നേര്‍ സോദരനെ....
 
ഇപ്പോള്‍ ഇല്ലയെന്‍ മകനേ കേരള മക്കള്‍ പാതി ...
ഇല്ലയെന്‍ മകനേ മുല്ലൈപെരിയാര്‍   അണയതോ....
ഇല്ലയെന്‍ മകനേ ഭിന്നിപ്പു തമിഴനും മലയാളിയും  തമ്മില്‍ ...
ശേഷിപ്പൂ കണ്ണീരിന്‍ ഉണങ്ങിയ ചാലുകള്‍ മാത്രം ....

ഇല്ലെന്‍ മകനേ മാവിന്നു  പകരുവാന്‍ വെള്ളമെന്‍  കയ്യില്‍ ...
ശേഷിപ്പൂ അല്‍പ്പം എന്‍ മക്കള്‍ക്കു നല്‍കുവാന്‍ ....
നാളുകള്‍ നീങ്ങവേ അറിയില്ല മകനേ ഞാനെന്തു  നല്‍കുമെന്‍ മക്കള്‍ക്കു വാടിയെന്‍ മക്കളുടെ  കണ്ണുകള്‍ വീണ്ടും വിടരുവാന്‍ .....  




നജീബ് മുസ്തഫ

Saturday, November 12, 2011

കുഞ്ഞേ, നിന്റെ മുഖം

കുഞ്ഞേ, നിന്റെ മുഖം
സാറാജോസഫ്‌ Posted on: 31 Oct 2011
സൗമ്യയ്ക്ക്,
കുഞ്ഞേ, ക്രൂരമായി കൊലചെയ്യപ്പെട്ട രാത്രിയില്‍ നിരാലംബയായി നീ നിലവിളിച്ച നിലവിളികള്‍ ഒരാളും കേട്ടില്ല! (കേട്ടവരോ, നിന്റെ രക്ഷയ്‌ക്കെത്തിയുമില്ല). പക്ഷേ, നിന്റെ നിലവിളി കേരളം മുഴുവന്‍ ഏറ്റെടുത്തുവെന്ന് നിനക്കറിയാമോ? ഒരമ്മ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ അമ്മമാരും. ഒരാങ്ങള മാത്രമല്ല, കേരളത്തിലെ അച്ഛന്മാരും ആങ്ങളമാരും മുഴുവന്‍, പത്രങ്ങളും ചാനലുകളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആ നിലവിളി ഏറ്റെടുത്തു. നീതിപീഠം ആ നിലവിളി കേട്ടു. ഒരു സമൂഹത്തിന്റെ ജാഗ്രതയ്ക്ക് നീതിനിര്‍വ്വഹണത്തില്‍ എങ്ങനെ പങ്കുവഹിക്കാനാവുമെന്ന് ഇന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് ബഹുമാനപ്പെട്ട കോടതി അസന്നിഗ്ധമായി വിധി പ്രസ്താവിച്ചപ്പോള്‍, ഒരു നെടുവീര്‍പ്പുപോലെ ഞങ്ങളെത്തഴുകി നീയിതിലേ കടന്നുപോയോ?

ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ മുംബൈയില്‍നിന്ന് ഒരു 'വലിയ' വക്കീല്‍ വന്നപ്പോള്‍, ആരാണയാളെ നിയോഗിച്ചതെന്നും എന്താണവരുടെ താത്പര്യമെന്നും, ഗോവിന്ദച്ചാമി എന്ന 'ഒറ്റക്കണ്ണി' ഏത് ഗൂഢശൃംഖലയുടെ ഭാഗമാണെന്നും അറിയാതെ കേരളം അസ്വസ്ഥമായി.

അയാളെ രക്ഷിക്കാന്‍ ആരോ കാണിക്കുന്ന വ്യഗ്രത സമൂഹമനഃസാക്ഷിയെ നടുക്കുന്നതായിരുന്നു. ഒടുവില്‍, എന്റെ കുഞ്ഞേ, അതിക്രൂരമായി തകര്‍ക്കപ്പെട്ടിരുന്ന നിന്റെ മൃതദേഹത്തെ സൂക്ഷ്മപരിശോധന നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്ന ഡോക്ടര്‍മാരിലൊരാള്‍, ഒരു ഫോറന്‍സിക് വിദഗ്ധന്‍ ഗോവിന്ദച്ചാമിക്കുവേണ്ടി കോടതിയിലെത്തിയത് ഭയവും അവിശ്വാസവും അമ്പരപ്പുമാണ് സമൂഹത്തിലുണ്ടാക്കിയത്.

എങ്കിലും സൗമ്യാ, ഇവിടെയിതാ, ബഹുമാനപ്പെട്ട കോടതി തീരെ കാലതാമസം വരുത്താതെ വളരെ മാതൃകാപരമായി, സമൂഹത്തിനാകെ ആശ്വാസം പകരുംവിധം ഒരു വിധി പറഞ്ഞിരിക്കുന്നു.
ഒരമ്മയെപ്പോലെ ഡോ. ഷേര്‍ളി നിന്റെ കവിളത്ത് തൊട്ടു. നെറുകയില്‍ സ്പര്‍ശിച്ചു. അത്രയും പഴുതടച്ച ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട കോടതിയുടെ മുമ്പിലെത്തിച്ചുകൊണ്ട്, ഡോ. ഉന്മേഷിനെപ്പോലുള്ളവരുടെ ഗൂഢാലോചനകളെ ഡോ.ഷേര്‍ളി വാസു പ്രതിരോധിച്ചു.

ഇന്ന് കോടതിവളപ്പില്‍ നിന്റെ അമ്മയുണ്ടായിരുന്നു. ആ അമ്മയോടൊപ്പം കേരളത്തിലെ മുഴുവന്‍ അമ്മമാരുടെ മനഃസാക്ഷിയുമുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് നിന്റെ സഹോദരനുണ്ടായിരുന്നു. അവര്‍ നിന്റെ വിവാഹം സ്വപ്നം കണ്ടവരായിരുന്നു.

നീയൊരു വീട് വേണമെന്നാഗ്രഹിച്ചിരുന്നു. അതിനുവേണ്ടി കഠിനാധ്വാനം ചെയ്തിരുന്നു. ഭാവനയില്‍ എത്രയോ തവണ നീയാ വീടിന്റെ പ്ലാനുകള്‍ വരച്ചുമായ്ച്ചിരിക്കണം! കുഞ്ഞേ എറണാകുളത്തുനിന്ന് ഷൊറണൂര്‍ വരെയുള്ള പാസഞ്ചര്‍ ട്രെയിനിലെ യാത്രാസമയം മുഴുവന്‍ നിനക്ക് സ്വപ്നം കാണാനുള്ളതായിരുന്നിരിക്കും. നിന്റെ വീട്, നിന്റെ മുറി, നിന്റെ വിവാഹം, നിന്റെ കുടുംബം... നിന്റെ കൊച്ചുസ്വപ്നങ്ങള്‍ തകര്‍ക്കപ്പെട്ട ഭയാനകവും അഭിശപ്തവുമായ ആ രാത്രി കേരളത്തിന്റെ ചരിത്രത്തില്‍ ആരെങ്കിലും രേഖപ്പെടുത്തിവെയ്ക്കുമോ? അത് ചരിത്രവസ്തുതയാണോ?

കുഞ്ഞേ, ഞാനിന്നലെ വായിച്ചു; പണി തീരാത്ത നിന്റെ വീട്ടില്‍ നിന്റെ വളകളും മാലകളും പൊട്ടുകളും കണ്‍മഷിയും ഉടുപ്പുകളും നിരത്തിവെച്ച്, നീയെങ്ങും പോയിട്ടില്ലെന്ന് വിശ്വസിച്ചുകൊണ്ട് നിറമിഴികളുമായി നിന്റെ അമ്മ ജീവിക്കുന്നു. എന്റെ സുന്ദരിക്കുട്ടീ, നിന്നെ പ്രസവിച്ച അന്ന് ആ അമ്മയുടെ കൈക്കുമ്പിളിലുദിച്ച നിലാവ് എത്ര വേഗം തല്ലിക്കെടുത്തപ്പെട്ടു എന്നോര്‍ക്കെ നെഞ്ചുവിലങ്ങുന്നു. ആ അമ്മയുടെ നഷ്ടം എന്തു കൊടുത്താലും നികത്താനാവില്ലല്ലോ.
-സാറാജോസഫ്‌

Wednesday, November 2, 2011

പ്രതികള്‍ അച്ഛന്‍, അമ്മ... പിന്നെ ആരെല്ലാം

പ്രതികള്‍ അച്ഛന്‍, അമ്മ... പിന്നെ ആരെല്ലാം


ദൈവത്തിന്റെ സ്വന്തം നാട് പീഡനങ്ങളുടെ നാടായി മാറിയിരിക്കുന്നു. ലജ്ജിക്കുക നാടേ...


''...എന്നെ ബാംഗ്ലൂരില്‍ കൊണ്ടുപോയി. അവിടെ ഒരു ലോഡ്ജ് മുറിയില്‍ ഒരാളെന്നെ പീഡിപ്പിച്ചു. പീഡനം കഴിയുംവരെ എന്റെ വാപ്പയും ആ മുറിയിലുണ്ടായിരുന്നു. വാപ്പ കണ്ണുകളടച്ച് കിടക്കുകയായിരുന്നു. ഞാന്‍ പലതവണ തട്ടിവിളിച്ചു. വാപ്പ അനങ്ങിയില്ല...ഒടുവില്‍ എന്നെ ഉപയോഗിച്ചതിന്റെ പ്രതിഫലം വാങ്ങിക്കുമ്പോള്‍ വാപ്പയുടെ മുഖത്ത് കുറ്റബോധത്തിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല...''


ക്ഷമിക്കുക; സിനിമയിലല്ല. പറവൂര്‍ പീഡനക്കേസിലെ ഇര 16 വയസ്സുകാരി പെണ്‍കുട്ടിയുടെ ദൈന്യം തുളുമ്പുന്ന വെളിപ്പെടുത്തല്‍. ഈ കുട്ടിയുടെ മൊഴിയെടുക്കുമ്പോള്‍ മനസ് പിടച്ചെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. ''പിച്ചവെച്ച കാലത്ത് ചുവടു പിഴയ്ക്കുമ്പോള്‍ കൈപിടിച്ചു നടത്തിയ വാപ്പതന്നെ ആദ്യം ഭോഗിച്ചും പിന്നെ കാമവെറിയന്മാര്‍ക്ക് എറിഞ്ഞുകൊടുത്തും നശിപ്പിച്ചു.'' മൊഴിയെടുത്ത പോലീസുകാരന്‍ ഇതു പറയുമ്പോള്‍ കിതയ്ക്കുകയായിരുന്നു.

പറവൂര്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ മറ്റൊരു സംഭവം വിവരിക്കുന്നുണ്ട്. മൂന്നാറിലെ ഒരു റിസോര്‍ട്ടിലേക്ക് വാപ്പയും ഇടനിലക്കാരി മുംതാസും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയി. അവിടെ ഫൈസല്‍ എന്നൊരാള്‍ക്കുവേണ്ടിയായിരുന്നു അത്. വാപ്പയും മുംതാസും റിസോര്‍ട്ടിന് പുറത്ത് കാവലിരുന്നു. കുട്ടിയെ ഫൈസലിന്റെ അടുത്തേക്കയച്ചു.

കുട്ടിയോട് ഫൈസല്‍ കൂടെ വന്നവര്‍ ആരെന്ന് ചോദിച്ചു. കുട്ടി പറഞ്ഞു, 'എന്റെ വാപ്പ'. ദേഷ്യപ്പെട്ട് ഫൈസല്‍ നേരെ ചെന്നത് കുട്ടിയുടെ വാപ്പയുടെ അടുത്ത്. 'ഇത് നിന്റെ മോള് തന്നെയല്ലേടാ' എന്ന് ചോദിച്ച് ഫൈസല്‍ അയാളുടെ മുഖത്തടിച്ചു.

പക്ഷേ, ഫൈസലിനെപ്പോലെയായിരുന്നില്ല മറ്റുള്ളവര്‍. ഒരു വര്‍ഷം മാത്രം ഇരുനൂറ് പേരാണ് ഈ കുട്ടിയെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

''മനുഷ്യന്റെ മനസ് ഇത്രയ്ക്ക് നികൃഷ്ടമാകാന്‍ എങ്ങനെ കഴിയുന്നു. നിയമംകൊണ്ടു മാത്രം ഇതെല്ലാം ശരിയാക്കാം എന്ന ധാരണ ശരിയല്ല. മനുഷ്യന്റെ മനസ്സാണ് മാറേണ്ടത്.'' സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി പറയുന്നു.

മട്ടന്നൂരിലെ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒരു കുപ്പി മദ്യത്തിനായാണ് മകളെ പലര്‍ക്കും മുന്നിലെത്തിച്ചത്. വരാപ്പുഴ പെണ്‍കുട്ടിയെ വാണിഭസംഘത്തിന് വിറ്റത് സ്വന്തം അമ്മതന്നെയായിരുന്നു. മറയൂരില്‍ 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതിലും പ്രതി അമ്മ. കോട്ടയം നട്ടാശ്ശേരിയില്‍ നാലു വയസ്സുകാരി മകളെ ഭോഗിച്ച് അച്ഛന്‍ കാമാര്‍ത്തി തീര്‍ത്തു. വൈപ്പിനില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത് അച്ഛനും മാതൃസഹോദരീ പുത്രനും. തൃശൂര്‍ പുതുക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും സഹോദരനും ഇളയച്ഛനും പീഡിപ്പിച്ചു. ഗര്‍ഭിണിയായ കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകകൂടി ചെയ്തു ഈ മാന്യന്മാര്‍. ഒടുവില്‍ പറഞ്ഞത് പീഡനപരമ്പരയിലെ 'ലേറ്റസ്റ്റ്' വാര്‍ത്തയാണ്. ഈ ഫീച്ചര്‍ തയ്യാറാക്കുന്ന ദിവസം പുറത്തുവന്നത്. ഇതു നിങ്ങള്‍ വായിക്കുമ്പോഴേക്കും ഇനിയും ഒരുപാട് കഥകള്‍ നിങ്ങളറിഞ്ഞിട്ടുണ്ടാകും.

എന്തുകൊണ്ട് കൊച്ചുകുട്ടികള്‍

'ഇരകളാക്കാന്‍ ഏറ്റവും എളുപ്പം കുട്ടികളെയാണ്. നുണ പറഞ്ഞ് പ്രലോഭിപ്പിച്ച് ഇവരെ എളുപ്പം വീഴ്ത്താം. വേണമെങ്കില്‍ ഭീഷണിയിലൂടെയും വശത്താക്കാം. ലൈംഗികവേഴ്ചകളില്‍ 'വൈവിധ്യം' വേണമെന്നാഗ്രഹിക്കുന്ന കാമവെറിയന്മാര്‍ തേടുന്നതും കുട്ടികളെ'', 'സഖി' സെക്രട്ടറി ഏലിയാമ്മ വിജയന്റെ നിരീക്ഷണം.



കഴിഞ്ഞ ആഗസ്ത് ഒന്ന്. അന്ന് ഹൈക്കോടതിയില്‍ നിന്ന് സുപ്രധാനമായ ചില പരാമര്‍ശങ്ങളുണ്ടായി. പറവൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യമനുവദിക്കണമെന്ന അപേക്ഷയിന്മേല്‍ തീരുമാനമെടുത്തുകൊണ്ടാണ് ഹൈക്കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയത്. സമ്പന്നരുടെ സുഖഭോഗത്തിനുള്ള ഇരകളായി ചെറിയ കുട്ടികള്‍ മാറുന്നതില്‍ സമൂഹം നിസ്സംഗത വെടിയണമെന്നാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ പറഞ്ഞത്. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെ കര്‍ശന നിയമമുണ്ടായിട്ടും ഇത്തരം കേസുകള്‍ സംസ്ഥാനത്ത് പെരുകുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.

''ജാമ്യാപേക്ഷയില്‍ പ്രതികള്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഉപയോഗിച്ച വാക്ക് 'ഞങ്ങള്‍ വെറും കസ്റ്റമേഴ്‌സ്' ആണ് എന്നാണ്. പെണ്‍കുട്ടികളുടെ ശരീരം 'ചരക്ക്' ആകുമ്പോഴേ ഇവരൊക്കെ കസ്റ്റമര്‍ ആകൂ. അപ്പോള്‍ കോടതിക്ക് മുമ്പാകെ പെടുന്ന അപേക്ഷയില്‍പോലും അവര്‍ സ്ത്രീശരീരത്തെ പണം കൊടുത്ത് വാങ്ങുന്നവരാണെന്ന് സമ്മതിക്കുന്നു'', ഹൈക്കോടതിയിലെ അഡ്വ. സലാവുദ്ദീന്‍ ചോദിക്കുന്നു.

എയ്ഡ്‌സും മറ്റു ലൈംഗികരോഗങ്ങളും ഒഴിവാക്കി 'സേഫ് സെക്‌സ്' എന്ന നിലയിലാണ് കാമഭ്രാന്തന്മാര്‍ കൊച്ചു കുട്ടികളെ തേടുന്നതെന്ന് ലൈംഗികത്തൊഴിലാളിയും എഴുത്തുകാരിയുമായ നളിനി ജമീല. ''3000ത്തിലധികം ആളുകളുമായി ഞാന്‍ സെക്‌സിലേര്‍പ്പെട്ടിട്ടുണ്ട്. എന്റെ ക്ലൈന്റ്‌സില്‍ ഭൂരിഭാഗം പേരും എയ്ഡ്‌സിനെ പേടിക്കുന്നവരാണ്. കോണ്ടമൊന്നുമല്ല എയ്ഡ്‌സ് വരാതിരിക്കാന്‍ ഫ്രെഷ് കുട്ടികളെയാണ് വേണ്ടതെന്നാണ് ഇവര്‍ പറയുന്നത്.'' ലൈംഗികത്തൊഴിലാളിയാണെങ്കിലും അറുപതുവയസ്സായ തനിക്ക് കേരളത്തിലൂടെ രാത്രി യാത്രചെയ്യാന്‍ പേടിയാണെന്ന് ഇവര്‍ പറയുന്നു.

ജാഗ്രത: ശോഭാ ജോണ്‍മാര്‍ പിറകിലുണ്ട്

ഈ ഫീച്ചര്‍ എഴുതുന്നതിന്റെ തലേന്നാണ് പോലീസ് ഇങ്ങനെയൊരു ഞെട്ടിക്കുന്ന വിവരം പുറത്തു വിടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആയിരത്തിലധികം പെണ്‍കുട്ടികളെ ശോഭ ജോണ്‍ പലര്‍ക്കായി കാഴ്ചവെച്ചു. പറവൂര്‍, വരാപ്പുഴ കേസുകളിലെ പ്രതിയായ ജോഷി അറസ്റ്റിലായതോടെയാണ് ഈ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മിക്ക കുട്ടികളേയും ചതിയില്‍ പെടുത്തിയാണ് കൂടെ കൂട്ടിയതെന്ന് ജോഷി പോലീസിനോട് സമ്മതിച്ചു. അര ലക്ഷം രൂപവരെ ഇവര്‍ മിക്ക ഇടപാടിനും ഈടാക്കിയിരുന്നുവത്രെ.

വേട്ടക്കാരും കുട്ടികള്‍

ഇരകളും വേട്ടക്കാരും കുട്ടികളാകുന്ന അവസ്ഥയുമുണ്ട്. 2010-ല്‍ പത്തും 2011ല്‍ ഇതുവരെ ഒമ്പതും കുട്ടികള്‍ ലൈംഗിക പീഡനക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.

കുമളി മേപ്പാറയില്‍ സംഭവിച്ചത് കേള്‍ക്കൂ. എട്ടാം ക്ലാസില്‍ പഠിക്കുന്ന പയ്യന്‍ നാലു വയസ്സുകാരി ശ്രീജയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ കുട്ടിയും കോലും കളിക്കുന്ന കമ്പ് ബാലികയുടെ ശരീരത്തിലേക്ക് കുത്തിയിറക്കി. കുഞ്ഞ് മരിച്ചെന്നറിഞ്ഞപ്പോള്‍ കൈയില്‍ കരുതിയ ലൈറ്റര്‍ ഉപയോഗിച്ച് കുട്ടിയുടെ മുഖം പൊള്ളിച്ചു. ഒടുവില്‍ മൃതദേഹം തൊട്ടടുത്ത മരപ്പൊത്തില്‍ ഒളിപ്പിച്ചു.

വീട്ടിലെ സാഹചര്യങ്ങളാണ് കുട്ടിയില്‍ കുറ്റവാസനയുണ്ടാക്കിയത് എന്നാണ് പോലീസ് പറയുന്നത്. മൂന്നു വിവാഹം കഴിച്ച അമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവിലെ കുട്ടിയായിരുന്നു ബാലന്‍. നീലച്ചിത്രങ്ങള്‍ അവന്‍ സ്ഥിരമായി കാണുകയായിരുന്നുവത്രെ.

നെടുങ്കണ്ടം ചേമ്പളത്ത് നടന്ന സംഭവത്തില്‍ പ്രതിയായത് നാലാം ക്ലാസുകാരന്‍. അഞ്ചു വയസ്സുകാരി നിയയെ വീടിനടുത്തുള്ള കുളക്കടവിലേക്ക് ബാലന്‍ കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം അച്ഛനും അമ്മയും ഒരുമിച്ചിരുന്നു കണ്ട ബ്ലൂ ഫിലിം സിഡിയിലെ രംഗങ്ങള്‍ അഞ്ചു വയസ്സുകാരിയില്‍ പരീക്ഷിക്കാന്‍ ബാലന്‍ തീരുമാനിച്ചു. കുട്ടി എതിര്‍ത്തപ്പോള്‍ കുളത്തിലേക്ക് തള്ളിയിട്ടു എന്നാണ് കേസ്.

തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍ ടീച്ചര്‍ ക്ലാസ് റൂമിലേക്ക് കയറിവരുമ്പോള്‍ ഒരു പെണ്‍കുട്ടി ബെഞ്ചില്‍ നിവര്‍ന്നുകിടക്കുന്നു. മുകളിലായി ഒരു ആണ്‍കുട്ടിയും. ചുറ്റും കൂട്ടുകാര്‍. പുതിയ കാലത്തെ അച്ഛനും അമ്മയും കളിയാണിത്.

''മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള അച്ചടക്കനടപടികള്‍ കുറഞ്ഞു. അരുതാത്ത കാര്യങ്ങള്‍ എന്തെന്നും അതിന്റെ അതിര്‍വരമ്പുകള്‍ എന്തെന്നും പറഞ്ഞുകൊടുക്കാന്‍ പല രക്ഷിതാക്കളും തയ്യാറാകുന്നില്ല.'' ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.എ.നിര്‍മല പറയുന്നു.

അപകടത്തിലേക്കൊരു മിസ്ഡ് കോള്‍

മിസ്ഡ് കോള്‍ കണ്ട നമ്പറിലേക്ക് തിരിച്ചുവിളിച്ചതാണ് തൃശ്ശൂരില പ്ലസ് ടു വിദ്യാര്‍ഥിനി. ആദ്യമൊക്കെ കോളുകള്‍ അവഗണിച്ച പെണ്‍കുട്ടി ഒടുവില്‍ അയാളുമായി അടുപ്പത്തിലായി. ഗള്‍ഫുകാരനായ അയാള്‍ നാട്ടിലെത്തിയപ്പോള്‍ കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തി. അയാളും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ മൂന്നാറിലേക്ക് ക്ഷണിച്ചു. കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്ന് മാതാപിതാക്കളോട് പറഞ്ഞ് ഇറങ്ങിവരാനാണ് അയാള്‍ ഉപദേശിച്ചത്.

കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ കൂട്ടിനായി അഞ്ചാം ക്ലാസുകാരി അനിയത്തിയെയും അമ്മ പെണ്‍കുട്ടിക്കൊപ്പം അയച്ചു. പോകുംവഴി വാളറയിലെത്തി വെള്ളച്ചാട്ടം കാണുന്നതിനിടെ സംശയം തോന്നി നാട്ടുകാര്‍ നാലുപേരെയും പിടികൂടി. പോലീസ് ചോദ്യംചെയ്യലില്‍ രണ്ടു കുട്ടികളും കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. കുറ്റിപ്പുറത്തുകാരായ സുഹൈര്‍, മുഹമ്മദ് ഷഫീക്ക് എന്നിവരായിരുന്നു പ്രതികള്‍.

31,432 സ്ത്രീകള്‍!

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പീഡനത്തിന് ഇരയായത് 31,432 സത്രീകള്‍! സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ കണക്കാണിത്. സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം അതിക്രമങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എങ്കിലും ഇതില്‍ കൂടുതലും ലൈംഗിക പീഡനക്കേസുകള്‍ തന്നെ.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പത്തു വയസിനു താഴെയുള്ള 284 പര്‍ പീഡിപ്പിക്കപ്പെട്ടു. 10-15 വയസ്സുള്ള 1383 പേരും 15-29 വയസ്സുള്ള 14,916 പേരും 30-65 പ്രായത്തിലുള്ള 14,386 പേരും 65 വയസ്സിനു മുകളില്‍ 463 സ്ത്രീകളും പീഡിപ്പിക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷം 4500 പേര്‍ പീഡനത്തിനിരയായതാണ് സംസ്ഥാന വനിതാ കമ്മീഷന്റെ കണക്ക്.

ചതിയില്‍ വീഴാന്‍ എന്തെളുപ്പം

എറണാകുളത്ത് മുന്‍പ് സെക്‌സ് മാഫിയകളിലൊന്നില്‍ പ്രവര്‍ത്തിച്ച ഒരാളുടെ അനുഭവക്കുറിപ്പാണിത്. പേരു പറയാതെ പ്രസിദ്ധീകരിക്കണമെന്നത് അയാളുടെ അഭ്യര്‍ത്ഥനയായിരുന്നു.

മാധ്യമങ്ങള്‍ എഴുതുകയും പറയുകയും ചെയ്യുന്നതിനേക്കാള്‍ എത്രയോ വിപുലമാണ് സെക്‌സ് മാഫിയകളുടെ കേരളത്തിലെ പ്രവര്‍ത്തനം. അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ ഇത്തരം സംഘങ്ങള്‍ക്കുണ്ട്. മാഫിയാ സംഘത്തില്‍ എന്റെ ജോലി ഇരകളാകാന്‍ കുട്ടികളെ കണ്ടെത്തുക എന്നതായിരുന്നു. കുട്ടികളെ വലയില്‍ വീഴ്ത്താന്‍ വളരെ എളുപ്പമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിനുവേണ്ടി സ്ത്രീകളടക്കമുള്ളവരുടെ സഹായം ഞങ്ങള്‍ തേടാറുണ്ട്. വന്‍ പ്രതിഫലമാണ് ഇത്തരം ഏജന്റുമാര്‍ക്ക് കിട്ടുന്നത്.

കുട്ടികളെ വീഴ്ത്താന്‍ ചില ടെക്‌നിക്കുകള്‍ ഞങ്ങള്‍ ഉപയോഗിക്കാറുണ്ട്. പ്രണയം നടിച്ച് വലയിലാക്കുക, സിനിമ-സീരിയല്‍ മോഹം നല്‍കി ആകര്‍ഷിക്കുക, വിവാഹവാഗ്ദാനം നല്‍കി വശത്താക്കുക എന്നിവയാണ് പ്രധാന മാര്‍ഗങ്ങള്‍. ഇതില്‍ ഏറ്റവും എളുപ്പം പ്രണയം നടിച്ച് വലയിലാക്കാനാണ്. കോതമംഗലത്ത് അടുത്തിടെ ഉണ്ടായ സംഭവം ഓര്‍മിക്കുക.

നമ്മുടെ പ്രണയത്തില്‍ വിശ്വസിച്ച് വിളിക്കുന്നിടത്തൊക്കെ കുട്ടി വരാന്‍ തുടങ്ങുന്നതോടെ ആദ്യഘട്ടം തീര്‍ന്നു. പിന്നെ ഇവരെ പ്രലോഭിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ എത്തിക്കും. അവിടെ മുതിര്‍ന്ന സ്ത്രീകളുണ്ടാകും. അവരാണ് കുട്ടിയെ 'ജോലി' പഠിപ്പിക്കുന്നത്. വലിയ പണക്കാരുടെ മക്കളേയും വളരെ പാവപ്പെട്ട കുടുംബത്തിലേയും കുട്ടികളാണ് കൂടുതലായി ഇരകളാവുന്നത്. പണക്കാരി കുട്ടികള്‍ക്ക് വീട്ടിലെ അരക്ഷിതാവസ്ഥയാവും പ്രശ്‌നം. പാവപ്പെട്ട കുട്ടികളുടെ പ്രശ്‌നം പട്ടിണിയും കുടുംബകലഹവുമൊക്കെയാവും.



കുട്ടികളെ കണ്ടെത്തുന്ന ഞങ്ങളെ സംഘങ്ങള്‍പല പേരിലും വിളിക്കാറുണ്ട്. ക്യാച്ചര്‍, എക്‌സിക്യൂട്ടീവ് എന്നൊക്കെ ഞങ്ങള്‍ക്ക് പേരുണ്ട്. സമീപകാലത്ത് പുറത്തുവന്ന പറവൂര്‍, കോതമംഗലം, വരാപ്പുഴ കേസുകളിലെല്ലാം ഞങ്ങളുടെ പ്രവര്‍ത്തനം സജീവമായിട്ട് ഉണ്ടായിരുന്നു. കണ്ടെത്തുന്ന കുട്ടികളുടെ പ്രായം, സൗന്ദര്യം എന്നിവക്കനുസരിച്ചാണ് ഞങ്ങള്‍ക്ക് പ്രതിഫലം. 10,000-20,000 വരെ ഒരു കുട്ടിക്ക് കിട്ടാറുണ്ട്. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാനും കഴിയും. 'ഇടപാടുകള്‍' എല്ലാം ഇപ്പോള്‍ മൊബൈലിലൂടെയാണ്. ഇത് ജോലി കുറച്ചുകൂടി സേഫാക്കിയിട്ടുണ്ട്. വലവീശി പിടിച്ചുകഴിഞ്ഞാല്‍ 'നാടു കടത്തുന്ന' രീതിയുമുണ്ട്. 'എക്‌സ്‌പോര്‍ട്ടിങ്' എന്നാണിതിന് ഞങ്ങള്‍ പറയുക. ഭാഷ അറിയാത്ത സ്ഥലത്തെത്തിയാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കുറയും.

തീരുന്നില്ല... പറയാന്‍ ഇനിയുമുണ്ട് കേസുകള്‍. പക്ഷേ ആരോട്. .. ആരോട് പറയണം ഞങ്ങളിത്. ദൈവത്തിന്റെ സ്വന്തം നാട് പീഡനങ്ങളുടെ നാടായി മാറിയിരിക്കുന്നു. സ്ത്രീകള്‍ക്ക് ഇന്നാട്ടില്‍ യാതൊരു സുരക്ഷയുമില്ല. നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ്. ഓര്‍ക്കുമ്പോള്‍ നടുങ്ങിപ്പോകുന്നു.

പ്രണയശൂന്യമായ രതിയാണ് ചുറ്റും

കപടമായ വിലക്കുകള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുമ്പോള്‍തന്നെ അതിന്റെ തുറന്ന വിപണിയായി സമൂഹം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കേരളത്തിലേത്. ഇത് പോപ്പുലറൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മകളെ സ്ത്രീശരീരം മാത്രമായി കാണാനും അത് പൈസ ഉണ്ടാക്കാനുള്ള ഉപാധിയാക്കാനും ആഗ്രഹിക്കുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടുകയാണ്. മാധ്യമങ്ങള്‍ എത്രകണ്ട് പെണ്‍വാണിഭ വാര്‍ത്തകള്‍ കൊടുക്കുന്നുവോ അത്രകണ്ട് ഇത് സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നു.

സുഖാന്വേഷികളായി മലയാളികള്‍ മാറി. പണത്തിനുവേണ്ടി എന്ത് വൃത്തികേടും ചെയ്യാമെന്നായിരിക്കുന്നു. പ്രണയശൂന്യമായ രതിയുടെ ലോകമാണ് നമുക്കു ചുറ്റും. പ്രണയാധിഷ്ഠിതമായ ലൈംഗികതയിലൂടെ ജീവിതം സുന്ദരമാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. സെക്‌സ് ഫോര്‍ സെക്‌സ് മാത്രമായി. അടുത്തു കണ്ടു പരിചയപ്പെട്ടു, അല്ലെങ്കില്‍ മൊബൈലിലൂടെ പരിചയപ്പെട്ടു. പിന്നെ അടുത്തപടി സെക്‌സാണിപ്പോള്‍.

മാധ്യമങ്ങളാണെങ്കില്‍ 'വെറൈറ്റി' പീഡനങ്ങള്‍ക്ക് പിറകെയാണ്. 'സാധാരണ പീഡനങ്ങള്‍ വാര്‍ത്തയാക്കി' മടുത്തു. ഇനി ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയാകണമെങ്കില്‍ പീഡനത്തില്‍ എന്തെങ്കിലും വെറൈറ്റി സംഭവിക്കണമെന്ന് സാരം. സൂര്യനെല്ലിയും വിതുരയും അക്കാലത്ത് നമ്മളെ അത്ഭുതപ്പെടുത്തി. 'ഇതൊക്കെ കേരളത്തില്‍ തന്നെയോ' എന്നു നമ്മള്‍ മൂക്കത്ത് വിരല്‍വെച്ചു. ഇപ്പോള്‍ പറവൂരും കോതമംഗലവും വരാപ്പുഴയുമൊക്കെ കേള്‍ക്കുമ്പോള്‍ 'ഓ...ഇത്രയേ ഉള്ളൂ' എന്ന നിസ്സംഗഭാവം. എല്ലായിടത്തും നഷ്ടം ഇരകള്‍ക്കു മാത്രം. പീഡനത്തിന് ഇരയാകുന്നവള്‍ നീതി തേടുമ്പോള്‍ അന്വേഷിക്കപ്പെടുന്നതും ക്രൂശിക്കപ്പെടുന്നതും അവളുടെ ചാരിത്ര്യത്തെക്കുറിച്ചുള്ള സംശയങ്ങള്‍. അടുത്തിടെ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് ട്രെയിനില്‍ സൗമ്യ എന്ന പെണ്‍കുട്ടി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടത്. ആ സംഭവത്തെക്കുറിച്ച് ഒരാള്‍ പത്രത്തിലെഴുതിയ കോളം വായിച്ച് എനിക്ക് ദേഷ്യമല്ല സങ്കടമാണ് വന്നത്. സൗമ്യ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ടാണ് അത് സംഭവിച്ചത് എന്നാണയാളുടെ കണ്ടുപിടുത്തം. എന്തൊരു വികൃതമാണ് സമൂഹത്തിന്റെ മനഃസാക്ഷി!

സാറ ജോസഫ്


ഇരകള്‍ തന്നെ പ്രതികളാക്കപ്പെടുന്ന സാഹചര്യം

ഇരകള്‍ തന്നെ പ്രതികളാക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നു. എല്ലാം ഒരു പീഡനത്തില്‍ അവസാനിക്കുന്നില്ല. അവള്‍ നിരന്തരം മാനസികമായി റേപ്പ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മിക്ക പീഡനകേസുകളിലെയും ഇരകള്‍ക്ക് കേസിന് ഇറങ്ങന്നതിനുമുമ്പുണ്ടായിരുന്ന ആത്മവിശ്വാസം ചോര്‍ന്നുപോയിരിക്കുന്നു.

വിതുരക്കേസ് ഉദാഹരണമായെടുക്കാം. ഈ കേസ് ഇതുവരെ കോടതിയില്‍ എടുത്തിട്ടില്ല. മൊഴിയെടുക്കലുകളുടെ നീണ്ട പരമ്പര. 'മൊഴിയെടുക്കുന്നത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. പിന്നെ വേറെയിടത്തൊന്നും മൊഴി കൊടുക്കേണ്ടിവരില്ല' എന്നാണ് ആ കുട്ടിയോട് ആദ്യം പോലീസും അധികൃതരും പറഞ്ഞത്. പക്ഷേ, പോലീസ് ചോദിക്കുന്നിടത്തെല്ലാം കുട്ടി പീഡനാനുഭവം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. മനസ്സു തകര്‍ന്ന കുട്ടി, 'ഇനി കേസും വക്കാണവുമൊന്നും വേണ്ട എനിക്ക് സ്വസ്ഥമായി ജീവിക്കാന്‍ അവസരം ഒരുക്കിയാല്‍ മതിയെന്നാണ്' പറയുന്നത്.

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ സ്ഥിതിയും വളരെ കഷ്ടമാണ്. അവളെ ദ്രോഹിച്ചവരെല്ലാം മാന്യന്മാരായി ജീവിക്കുന്നു. അവള്‍ക്ക് സ്വന്തം നാടുവിട്ട് പോകേണ്ടിവന്നു. അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റിയില്ല. ജോലിക്ക് പോകുന്നുണ്ടെങ്കിലും യാത്രയിലും ജോലിസ്ഥലത്തും കുത്തുവാക്കുകള്‍ക്കും പരിഹാസങ്ങള്‍ക്കും അവളിരയാവുന്നു. പ്രതികളെ തിരിച്ചറിയാന്‍ പരസ്യമായി പരേഡ് ചെയ്യിക്കുക വഴി അവള്‍ അപമാനിതയാകുന്നു.
പീഡന ഇരകളുടെ മാനസികാവസ്ഥ അതിലും കഷ്ടമാണ്. പലരും മനോവൈകല്യം ബാധിച്ച അവസ്ഥയിലാണ്. മിക്കവരും ചികിത്സയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. പലരും ചതിക്കപ്പെട്ടത് അവര്‍ ഏറെ വിശ്വസിച്ച് സ്‌നേഹിച്ചവരില്‍ നിന്നാണ്. അതൊക്കെ മാനസികമായി അവരെ ദുര്‍ബലരാക്കിയിരിക്കുന്നു. ഇതിനിടയിലാണ് മൊഴിയെടുക്കല്‍ എന്ന പേരില്‍ പോലീസ് നടത്തുന്ന മാനസികപീഡനം. ചില കേസുകളില്‍ വനിതാപോലീസുപോലുമില്ലാതെയാണ് മൊഴിയെടുക്കല്‍.

സമൂഹത്തിന്റെ കണ്ണില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഈ പാവങ്ങളാണ്. പീഡനവിവരം തുറന്നു പറയാന്‍ മടിക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഞങ്ങളെ സമീപിക്കാറുണ്ട്. അവരെല്ലാം പറയുന്നത് കേസിനു പോയാല്‍ കൂടുതല്‍ അപമാനിതയാകുമെന്നല്ലാതെ എന്തു നീതിയാണ് ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടത് എന്നാണ്.

ഏലിയാമ്മ വിജയന്‍, സെക്രട്ടറി, സഖി, തിരുവനന്തപുരം



കുടുംബം തന്നെ കുരുക്കാകുന്ന അവസ്ഥ

വരാപ്പുഴ, കോതമംഗലം, ഞാറയ്ക്കല്‍ പീഡനക്കേസുകള്‍ അന്വേഷിക്കുന്ന എറണാകുളം റൂറല്‍ എസ്.പി. ഹര്‍ഷിത അത്തല്ലൂരി ആ കേസുകളുടെ അടിസ്ഥാനത്തില്‍ പീഡനക്കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നു.

കുടുംബംതന്നെ കുരുക്കാകുന്ന അവസ്ഥയുണ്ട്. അച്ഛനമ്മമാരുടെ ഭാഗത്തുനിന്നുള്ള അവഗണന പുറത്തെ സ്‌നേഹവാഗ്ദാനങ്ങള്‍ തേടിപോകുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുന്നു. അന്വേഷിക്കുന്ന മിക്ക കേസുകളിലും അച്ഛനും അമ്മയും അല്ലെങ്കില്‍ ആരെങ്കിലും ഒരാളോ പ്രതിസ്ഥാനത്ത് വരുന്നു.

പെണ്‍കുട്ടികളുടെ അരക്ഷിതമായ കുടുംബ പശ്ചാത്തലം. ചിറകിനടിയിലൊതുക്കി സംരക്ഷിക്കേണ്ടവര്‍തന്നെ കൊത്തിപ്പറിക്കുന്ന അവസ്ഥയുണ്ടാകുന്നു.

ദാരിദ്ര്യവും കുടുംബത്തിലെ താളപ്പിഴകളും കാരണമാണെങ്കിലും മൂല്യച്യുതിയും ധനാര്‍ത്തിയുമാണ് പ്രധാന പ്രശ്‌നം. അയല്‍ക്കാര്‍ക്ക് എല്ലാ സുഖസൗകര്യങ്ങളുമുണ്ട് ഞങ്ങള്‍ക്കു മാത്രം ഇല്ല എന്നു തോന്നുമ്പോള്‍ എളുപ്പം പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍തേടുന്നു. അതിന് മകളുടെ ശരീരം വില്‍ക്കാനും ചിലര്‍ തയ്യാറാവുന്നു.

മിക്ക കേസുകളിലും പെണ്‍കുട്ടി ആദ്യമായി പീഡനത്തിന് ഇരയാകുന്നത് കാമുകനില്‍ നിന്നാണ്. യഥാര്‍ഥ പ്രണയത്തെ തിരിച്ചറിയാന്‍ പറ്റാത്ത വിധം കാലം മാറിയിരിക്കുന്നു.

പീഡനത്തിന് ഇരയായവര്‍ അവര്‍ എന്തോ തെറ്റു ചെയ്തു എന്ന മട്ടിലാണ് സംസാരിക്കുക. വീട്ടില്‍ കള്ളന്‍ കയറിയാല്‍ വീട്ടുകാരന്‍ പ്രതിയാകുന്നതുപോലെ. കൃത്യമായ വിവരങ്ങള്‍ പലപ്പോഴും ഇരകള്‍ പുറത്തു പറയാന്‍ മടിക്കുന്നു, അല്ലെങ്കില്‍ അതിന് പേടിക്കുന്നു.

അശ്ലീലസംസാരവും അശ്ലീല എസ്.എം.എസ്സുകളുടെ കൈമാറ്റവും പേടിപ്പെടുത്തുംവിധം കൗമാരക്കാരില്‍ വര്‍ധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അച്ഛനമ്മമാര്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നിങ്ങളറിഞ്ഞോ അറിയാതെയോ മക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ?, അതില്‍ കുട്ടി എന്തൊക്കെയാണ് സേവ് ചെയ്തിരിക്കുന്നത്?

സമാന സംഭവങ്ങളിലെല്ലാം മദ്യം പ്രധാന പ്രതിയാണ്. സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ച അച്ഛന്മാര്‍ എല്ലാവരും മദ്യപാനികളാണ്.

ഹര്‍ഷിത അത്തല്ലൂരി

ആരാ ഇങ്ങളോട് പറഞ്ഞത്, ഇബിടെ പെണ്ണ്ങ്ങക്ക് സ്വാതന്ത്ര്യമില്ലാന്ന്?

ആരാ ഇങ്ങളോട് പറഞ്ഞത്, ഇബിടെ പെണ്ണ്ങ്ങക്ക് സ്വാതന്ത്ര്യമില്ലാന്ന്?', മലപ്പുറത്തിന്റെ മാറുന്ന കാഴ്ചകള്‍...



മലപ്പുറത്തെത്തി അതിശയപ്പെട്ടു നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ദയവു ചെയ്ത് നിങ്ങള്‍ ആ ഫോണിലെ മ്യൂസിക് പ്ലേയര്‍ സൈലന്റ് ആക്കുക. ഇമ്പമാര്‍ന്നൊരു മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ ആരും പറഞ്ഞുതരും മലപ്പുറം പെരുമ. 1969 ആണ് മലപ്പുറത്തിന്റെ ഡേറ്റ് ഓഫ് ബര്‍ത്ത്. അതിനും മുമ്പേ ഏറനാടും വള്ളുവനാടുമായിരുന്നു മലപ്പുറം. ഖിലാഫത്ത് പ്രസ്ഥാനവും മാപ്പിള ലഹളയും ഇവിടെ നടന്നതാണ്, തുഞ്ചത്ത് സ്മാരകവും എം എസ് പി ക്യാംപും നിളയും തിരുനാവായയും ഇവിടെയാണ്... എന്നൊന്നുമല്ല. നല്ല അസല്‍ മോയിന്‍ കുട്ടി വൈദ്യര്‍ ശൈലിയില്‍ 'ബദ്‌റുല്‍ ഹുദാ യാസീനും നബിഹറജായ് അന്നേരം..' മുതല്‍. ഏതു പോലീസുകാരന്റെ ഫോണിലും കേള്‍ക്കാം, റിംഗ് ടോണായി ഇതേ ശീല്. 'ജ്ജ് അറിയ്വോ? ഞമ്മക്ക് രണ്ട് ദേശീയഗാനം ണ്ട്, ഒന്ന് ജനഗണമനയും പിന്നെ മാപ്പിളപ്പാട്ടും..' തിരൂരിലെ കൂള്‍ബാറുകാരന്‍ സത്താര്‍ പൊടുന്നനെ ഒരു ഗായകനാവുന്നു. പുതിയ പാട്ടുകളും പാട്ടുകാരുമുണ്ടെങ്കിലും ഇന്നും മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകള്‍ തന്നെയാണ് മൂപ്പര്‍ക്ക് പ്രിയം. ചരക്കുമായി രാക്കാലങ്ങളില്‍ ഊടുവഴികളിലൂടെ പോവുന്നñവണ്ടിക്കാര്‍ക്കും തോണിപ്പണിക്കാര്‍ക്കുമൊക്കെ പാടാനുണ്ടായിരുന്നത് ഒരേ ഈരടികള്‍. അപ്പോള്‍ അവര്‍ എല്ലാ ദു:ഖവും മറക്കും. രാജകുമാരിയായ ഹുസ്‌നുല്‍ജമാലിന്റേയും മന്ത്രിപുത്രനായ ബദ്‌റുല്‍ മുനീറിന്റേയും പ്രണയകഥ ഓര്‍ക്കും. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ കുടിയിരിക്കുന്ന ഫാത്തിമ വന്നതു മുതല്‍ യങ്‌സ്‌റ്റേര്‍സിന് ഇച്ചിരി ടേസ്റ്റ് മാറ്റമുണ്ടായിട്ടുണ്ടെന്ന് ഷാര്‍ജ ഷെയ്ക്ക് കുടിക്കാന്‍ വന്ന രെമിത്തും അന്‍വറും അഭിപ്രായപ്പെട്ടു.

ഒരു സെവന്‍സ് കഥ

രംഗം മമ്പാട്ടെ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട്. വാശിയേറിയ സെവന്‍സ് മത്‌സരം നടക്കുകയാണ്. ലയണല്‍ മെസി, വെയ്ന്‍ റൂണി ടീഷര്‍ട്ടുകളണിഞ്ഞ് കൊച്ചുകുട്ടികള്‍ തൊട്ട് വയോവൃദ്ധര്‍ വരെ ഗാലറിയിലുണ്ട്. ഇരുടീമുകളിലും ഘാനയില്‍ നിന്നും നൈജീരിയയില്‍ നിന്നുമൊക്കെയുള്ള ബ്ലാക്ക് ബ്യൂട്ടികളും കൂടെ കുറച്ചു നാടന്‍ പുലികളും. (തെറ്റിദ്ധരിക്കരുത്, മലപ്പുറത്തുകാര്‍ ഉശിരുള്ളവരെയെല്ലാം പുലികളെന്നു വിളിക്കും) വിസില്‍ മുഴങ്ങി. ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഗോളെന്നുറപ്പിച്ച ഒരു കിക്ക് അര്‍ജന്റീനിയന്‍ ജഴ്‌സിയണിഞ്ഞ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയപ്പോള്‍ വലതുവശത്തിരുന്നയാളുടെ ആത്മഗതം. 'പടച്ചോനേ, ജ്ജ് കാത്തു..' എന്നാല്‍ തൊട്ടടുത്ത നിമിഷം ഇംഗ്ലീഷ് ജഴ്‌സിയണിഞ്ഞ ടീം പെനാല്‍റ്റിയിലൂടെ വല കുലുക്കിയപ്പോള്‍ ഇടതുവശത്തിരുന്നയാള്‍ ആവേശത്തോടെ അലറാന്‍ തുടങ്ങി. 'സാമിനാമിനാ, ഓ, ഓ.. വക്കാ, വക്കാ ഓ, ഓ..' ഗോളടിച്ച കളിക്കാരനെ അപ്പോഴേക്കും സഹകളിക്കാരും ഫാന്‍സും എടുത്തുയര്‍ത്തി സ്‌നേഹിച്ചു തുടങ്ങിയിരുന്നു.



അടുത്തിരുന്ന ഫുട്‌ബോളറും കേരളസന്തോഷ് ട്രോഫി താരവുമായ എസ് ബി ടിയുടെ ഷബീര്‍ അലി ആ സ്‌നേഹപ്രകടനം പരിഭാഷപ്പെടുത്തി. 'ദേ, ഇതാണിവിടത്തെ പത്താമത്തെ രസം. ഗോളടിച്ചതിനു ശേഷമുള്ള ആഹഌദപ്രകടനം. എവിടെ പന്തു കണ്ടാലും കാലു കൊണ്ടു ഒന്ന് ഡ്രിബ്ള്‍ ചെയ്താലേ സമാധാനമാവൂ. കളീല് തോല്‍ക്കുന്നത് ആര്‍ക്കും ഇഷ്ടമല്ല. അത് നാടിന്റെ തോല്‍വിയായി കാണും. അതുകൊണ്ടാ, ഇത്രേം വാശിയും ആവേശവുമല്ലാം.. എന്നാലും ഇഞ്ചുറി ടൈമില്‍ ഗോളടിക്കുന്നവനെ ഞങ്ങള് ബല്ലാണ്ടങ്ങ് സ്‌നേഹിക്കും. അതിപ്പം റൂണിയായാലും മെസിയായാലും ആരായാലും..'

ഒരു ഗള്‍ഫ് കഥ

'മോനേ, അന്നൊക്കെ ആയിരത്തഞ്ഞൂറോളം ആളെ കൊള്ളുന്ന വല്യ കപ്പലിലായിരുന്നു, ദുബായീപ്പോക്ക്. ഒമ്പത് ദിവസമെടുക്കും അക്കരേലെത്താന്‍. ഈനെടക്ക് ചെലപ്പോ കപ്പലില്‍ തീ പിടുത്തോം കാറ്റും മഴയുമൊക്കെയുണ്ടാവും. എന്നാലും അതൊരു ഒന്നൊന്നര യാത്ര തന്നെയായിര്ന്ന്. ആടെ പേപ്പറ് വിക്കലായിരുന്നു പണി. അന്നൊക്കെ ജനങ്ങക്ക് ആകാശത്തൂടെ പറക്കുന്ന വീമാനത്തേക്കാള്‍ കപ്പലുകള് തന്നെയായിര്ന്നു ഇഷ്ടം. അതോണ്ട് തന്നെ വിമാനക്കമ്പനികള് ആള്വോളെ ആകര്‍ഷിക്കാന്‍ ഇപ്പംള്ളതു പോലെ കൊറേ ഓഫറുകളും വച്ചിരുന്നു.' ആദ്യകാല ഗള്‍ഫുകാരനായ മക്കരപ്പറമ്പിലെ കുഞ്ഞിമുഹമ്മദ് ഹാജി പഴയ അനുഭവങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തിലാണ്.


തന്റെ സിന്ദ് ബാദ് സാഹസിക യാത്രകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഹാജിയുടെ വാക്കുകളില്‍ 20 കാരന്റെ ആവേശം. ഉള്‍നാടുകളില്‍ പിന്നെയുമുണ്ട്, പഴയ കാല റിട്ടയേര്‍ഡ് ഗള്‍ഫുകാര്‍. ഓരോ വീട്ടിലും കാണാം, മിനിമം ഒന്നെങ്കിലും പ്രവാസി. ചരിത്രകാരനായ ഡോ. എം ഗംഗാധരന്റെ അഭിപ്രായത്തില്‍ മലപ്പുറം ഗള്‍ഫില്‍ പോവുന്നവരുടെ, പോവാനിരിക്കുന്നവരുടെ, പോയി വന്നവരുടെ നാടു കൂടിയാണ്. മുമ്പ്, പാസ്‌പോര്‍ട്ടും വിസാ പ്രശ്‌നവുമൊക്കെയായി അന്യനാട്ടുകാരെയൊക്കെ ഗള്‍ഫില്‍ നിന്നും തിരികേ പറഞ്ഞയക്കുമ്പോള്‍, മലപ്പുറംകാരനെ മാത്രം പറഞ്ഞയക്കാന്‍ അറബി ഒന്ന് മടിച്ചിരുന്നുവത്രേ. എല്ലുമുറിയുവോളം അധ്വാനിക്കുന്ന മനസ് തന്നെ കാരണം.

ഒരു കച്ചവടക്കഥ

'ആരാ ഇങ്ങളോട് പറഞ്ഞത്, ഇബിടെ പെണ്ണ്ങ്ങക്ക് സ്വാതന്ത്ര്യമില്ലാന്ന്? ഓലെയൊന്ന് കാണണംല്ലോ?' സിവില്‍ സ്‌റ്റേഷനില്‍ വിപണനസ്റ്റാളൊരുക്കിയ സഫിയയ്ക്ക് ചോദ്യം തീരെ ഇഷ്ടപ്പെട്ടില്ല. ഇപ്പോഴെങ്ങാനും സ്വാന്തന്ത്ര്യമില്ലെന്ന് പറഞ്ഞയാളെ കയ്യില്‍ കിട്ടിയാല്‍ സഫിയ ചിലപ്പോള്‍ മലപ്പുറം കത്തിയെടുത്തെന്നും വരും. അരിമുറുക്കും പെട്ടിയപ്പവും തേന്‍ നെല്ലിക്കയുമാണ് സഫിയയുടെ വിഭവങ്ങള്‍. കൂട്ടത്തില്‍ സ്‌പെഷ്യല്‍ തേന്‍ നെല്ലിക്കയും. എല്ലാ മാസാരംഭത്തിലും വിപണനമേള പതിവാണ്. കൂടെ സൈനബയും ലതയും കമലയുമൊക്കെ ഉണ്ട്. ഇവിടത്തെ പെണ്ണുങ്ങള്‍ കച്ചവടത്തിലും നിപുണരാണ്. 'പണ്ടിങ്ങനെയൊന്നുമായിര്ന്നില്ല. എല്ലാം, ഞങ്ങള് നോക്കാന്ന് പറഞ്ഞ് ആണ്ങ്ങളങ്ങ് പോകും. പെണ്ണ്ങ്ങള് പൊരക്ക് തന്നെ ഇരിക്കും. ഇന്ന് നേരെ മാറിവന്നിട്ട്ണ്ട് അവസ്ഥ. ആണ്ങ്ങളധ്വാനിക്ക്ന്ന്‌ണ്ടെങ്കിലും, ഞങ്ങള് പെണ്ണ്ങ്ങക്കും എന്തെങ്കിലും കച്ചവടമോ കുടുംബശ്രീയോ തൊടങ്ങാന്ള്ള സ്വാതന്ത്ര്യം ഓല് തന്നിട്ട്ണ്ട്...'' സഫിയ പറയുന്നതിനിടയില്‍ ഗുഡ്‌സ് വണ്ടിയോടിച്ച് മഞ്ചേരിയിലെ ജാംസ് സ്വയംസഹായസംഘത്തിലെ അംബികയും വന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് മെച്ചപ്പെട്ട റോഡുകള്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കി അംബിക ഡ്രൈവര്‍.



സിവില്‍ സ്‌റ്റേഷനകത്തെ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടും സ്ത്രീസ്വാതന്ത്ര്യമില്ലായ്മ എന്ന ആരോപണം പുച്ഛിച്ചുതള്ളി. 'പഴയകാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ മറ്റു ജില്ലകളിലെപ്പോലെ തന്നെയാണ് ഇവിടേയും. പുറത്തെ കച്ചവടക്കാരികളെപ്പോലെ അകത്തുമുണ്ട് ഭരണസാരഥ്യമേറ്റു നടത്തുന്ന സ്ത്രീകള്‍. വിദ്യാഭ്യാസരംഗത്തുമുണ്ട് ഇതേ സ്ത്രീസാന്നിധ്യം.'

ഒരു റാങ്ക് നേടിയ കഥ

ശരിയാണ്. പഴയ പഴിയായ വിദ്യാഭ്യാസക്കുറവിനും മലപ്പുറം പ്രായശ്ചിത്തം ചെയ്ത മട്ടാണ്. സംശയദുരീകരണത്തിന് മുന്നില്‍ ദേ, ഇക്കഴിഞ്ഞ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്കുകാരനായ മറ്റത്തൂരിലെ വി. ഇര്‍ഫാനും വീട്ടുകാരും. തന്റെ വീട്ടുകാരെപ്പോലെ നാട്ടിലെ എല്ലാവരും ഇന്ന് വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ഇര്‍ഫാന്റെ സാക്ഷ്യപത്രം. 'ഇപ്പം തന്നെ മറ്റത്തൂരില്‍ ഓരോ വീട്ടിലുമുണ്ട് ആണ്‍കുട്ടികളെന്നോ പെണ്‍കുട്ടികളെന്നോ കണക്കില്ലാതെ ഇഷ്ടം പോലെ വിവിധ പരീക്ഷകളില്‍ റാങ്ക് കിട്ടിയവര്.'

ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്, ടൗണില്‍ തന്നെയുള്ള ഇന്‍സൈറ്റ് ട്യൂഷന്‍ സെന്ററില്‍. ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അവര്‍ മനസ് തുറന്നത് ഒരു എന്‍ട്രന്‍സ് ചോദ്യത്തിന് 'ടിക്ക്' ഇടുന്നതു പോലെ. ജിന്‍ഷിദ ടീച്ചറെന്നും രേഷ്മ ഡോക്ടര്‍ എന്നും അജ്മല്‍ ഐപിഎസ് എന്നും ഇര്‍ഷാദ എന്‍ജിനീയര്‍ എന്നും 'ടിക്കി'ട്ടു.. ആഴ്ചയില്‍ ഏഴു ദിവസവും ഇവര്‍ 'സ്റ്റഡിയിങ് ഡ്യൂട്ടി'യിലാണ്. 'അപ്പോ, സ്‌കൂളും ട്യൂഷനും എല്ലാം കൂടി നിങ്ങള് തളരില്ലേ?'
'അതിനെന്താ, ലക്ഷ്യം നേടിയിറ്റ് വിശ്രമിക്കാലോ?'

കുബ്ബൂസുണ്ടാക്കിയ കഥ

'അങ്ങനെ വല്യ കഥയൊന്നുമല്ല, ഞങ്ങളെല്ലാരും കൂടി ഒരു ദിവസമങ്ങ് തീരുമാനിച്ചു. അവസാനം ഇണ്ടായി വന്നപ്പോ, അത് കുബ്ബൂസ് തന്നെയാണോ എന്നായിനും പ്രധാനസംശയം. പിന്നെയങ്ങനത്തെ ഒരു പരീക്ഷണത്തിന് ഞങ്ങള് നിന്നിക്കില്ല. എന്നാലും നോമ്പ്തുറയ്ക്കും മറ്റും കക്കറോട്ടി, ചട്ടിപ്പത്തില് തൊടങ്ങി നാടന്‍ വിഭവങ്ങള് ധാരാളം ഇണ്ടാക്കാറുണ്ട്. ഇങ്ങള് ഒരു ദിവസം പറ, ഇങ്ങക്കിഷ്ടം പോലെ ഫോട്ടോയെട്ക്കാന്‍ ഞങ്ങള്ണ്ടാക്കിത്തരാം, സാധനങ്ങള്..'


കളക്ടര്‍ ബംഗ്ലാവിനടുത്തുള്ള ആമിന ഹൗസിലെ ഖദീജയും ടീമും പാചകവൈഭവത്തെപ്പറ്റി തകര്‍പ്പന്‍ പ്രഭാഷണത്തിലാണ്. ഇതിനിടെ ടീമിലെ യുവകില്ലാടിയായ മുഫീദയും ഓര്‍മ്മിപ്പിച്ചു. 'ഉമ്മ പറഞ്ഞത് ശെരിയാ, ഇങ്ങള് നോമ്പിനേനും വരണ്ടത്. അന്ന് വന്നിരുന്നെങ്കില് ഞങ്ങള് മലപ്പുറത്തുകാരുടെ പാചകവൈഭവം ശരിക്കും കാണേനും!'

'ഇവിടെ ഷവര്‍മ്മയും മജ്ബൂസും കുബൂസുമൊക്കെ ഇപ്പം സാധാരണാ, ഏകദേശം ഗള്‍ഫ് പോലെത്തന്നെയായില്ലേ, ഞമ്മളെ നാടും?' ഷംലയുടെ വാക്കുകളില്‍ ലോകമേറെ കണ്ട അനുഭവപരിചയം.

ജന്‍മപുണ്യത്തിന്റെ കഥ

'ആലിക്കാപ്പറമ്പ്, ചീനിക്കല്‍, മൂച്ചിക്കല്‍, പിലാക്കല്‍, പ്ലാമൂച്ചിക്കല്‍. അത്താണി, രണ്ടത്താണി, മരത്താണി, പുത്തനത്താണി, കുട്ടികല്ലത്താണി..'

പ്രാസമൊപ്പിച്ച് കൊണ്ടോട്ടിയിലെ സെയ്തുമുഹമ്മദ് പറയുമ്പോള്‍ അതിനൊരു പ്രത്യേക ചന്തമുണ്ട്. എല്ലാം കുമാരനാശാനെ തോല്‍പ്പിക്കുമാറ് വൃത്തവും താളവുമൊത്ത മലപ്പുറത്തെ സ്ഥലനാമങ്ങള്‍. ഹാജിയാര്‍ പള്ളിക്കടുത്തുള്ള തൂക്കുപാലത്തില്‍ വെച്ച് സ്‌പെഷ്യല്‍ റിപ്പോര്‍ട്ടുമായി അലവി ഹാജിയും മുഖം കാണിച്ച് ഒരു രഹസ്യം ബോധിപ്പിച്ചു. ഇതു പോലെ നൂറുകണക്കിന് പഴയതും പുതിയതുമായ തൂക്കുപാലങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. കാണാന്‍ മൊഞ്ചുള്ള ചെക്കന്‍മാര്‍ വന്ന് ഇവയുടെ പശ്ചാത്തലത്തില്‍ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യും. മലപ്പുറത്തിന്റെ സ്വന്തം ശിഹാബ് തങ്ങളുടെ ഫോട്ടോയും ഏറ്റവും കൂടുതലെടുത്തിരിക്കുന്നത് ഇതു പോലുള്ള പാലങ്ങളുടെ പശ്ചാത്തലത്തിലാണത്രേ.



ആവലാതികള്‍ പറയാനും പ്രശ്‌നപരിഹാരത്തിനുമൊക്കെയായി ഇന്നും ജാതിമതഭേദമെന്യേ, ആള്‍ക്കാര്‍ കൊടപ്പനക്കലിലേക്ക് ഒഴുകും. 'പലര്‍ക്കും പല പ്രശ്‌നങ്ങളാണ്. ചിലര്‍ക്ക് മക്കളുടെ പ്രശ്‌നങ്ങള്‍, ചിലര്‍ക്ക് സാമ്പത്തികപ്രശ്‌നങ്ങള്‍ അങ്ങനെ. ബാപ്പയുള്ളപ്പോഴും ഇപ്പോഴും എല്ലാ ചൊവ്വാഴ്ചയും ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും.' പിതാവ് ശിഹാബ് തങ്ങളുടെ ഓര്‍മകളുമായി വീട്ടുമുറ്റത്ത് എത്തുന്നവരെക്കുറിച്ച് വാചാലനാവുന്നു, മകന്‍ മുനവറലി ശിഹാബ് തങ്ങള്‍.

ബ്ലോഗുണ്ടാക്കിയ കഥ

ഇനിയല്‍പം ഔദ്യോഗികകാര്യം. പറയുന്നത് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. 'കേരളത്തിലെ ഏത് പദ്ധതിയും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പ്രത്യേക താല്‍പര്യമാണ് ജില്ലയ്ക്ക്. വിദ്യാഭ്യാസപിന്നോക്കജില്ലയെന്ന ആരോപണമൊക്കെ എപ്പോഴേ പിന്നിട്ടു കഴിഞ്ഞു. സാക്ഷരതയായാലും അക്ഷയയായാലും തൊഴിലുറപ്പു പദ്ധതിയായാലും വിജയിപ്പിക്കാന്‍ ജില്ല മുന്നില്‍ നില്‍ക്കും.'

'ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയത് പ്രധാനമായും ഭാര്യയ്ക്കു വേണ്ടിയാണെന്ന് പറയാം. നാടിന്റെ തമാശകള്‍ മാത്രമല്ല, പഞ്ചായത്ത് മെംബറായ ഭാര്യ ഫാത്തിമയുടെ പഞ്ചായത്ത് പദ്ധതികളെപ്പറ്റി വരെയുണ്ട് അതില്‍. 'സിദ്ധീഖ് ഗൂഗിളില്‍ സമര്‍ഥിച്ചു. നല്ല ഫോളോവേര്‍സ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാനും എന്റെ പഞ്ചായത്ത് ടീമും സ്ഥിരം ഫോളോവേര്‍സ് ആണെന്ന് ഫാത്തിമയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാരും യു ട്യൂബ് അപ്‌ലോഡര്‍മാരും ഈ നാട്ടിലാണ്. യു ട്യൂബില്‍ വെറുതെ മലപ്പുറം എന്ന് ടൈപ്പ് ചെയ്താല്‍ കാണാം അക്കമിട്ട് മലപ്പുറം വിശേഷം. കുറ്റിപ്പുറത്തെ വാര്‍ഡ് മെമ്പറായ സിദ്ധീഖ് അലി രാങ്ങാട്ടൂര്‍ എന്ന പ്രാസംഗികനാണ് പുത്തന്‍ താരം. രാഷ്ട്രീയഭേദമന്യേ സകലരും ഡൗണ്‍ലോഡ് ചെയ്യുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.

'മോഡലാ'യ കഥ

ഇടവേളയിലല്‍പം മലപ്പുറം ഓണ്‍ലി തമാശകളറിയാനാണ് മലപ്പുറത്തിന്റെ ബ്യൂട്ടി സ്‌പോട്ടായ കോട്ടക്കുന്നിലെത്തിയത്. തമാശ പറയുമ്പോള്‍ പണ്ട് ഇലക്ഷനില്‍ ആയിരമല്ല, പതിനായിരമല്ല, തൊള്ളാാായിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടി വന്ന സീതിഹാജിയാണവരുടെ സ്റ്റാര്‍. കോട്ടക്കുന്നിലും കേട്ടു, അത്തരം നൂറുനൂറെണ്ണം. വിമാനത്താവളത്തില്‍ മൃൃശ്മഹ എന്നെഴുതിയത് കണ്ട് 'അള്ളാ, ഇബടേയും മാര്‍കിസ്റ്റുകാര് കൈയ്യേറിയോ' എന്ന് ചോദിച്ച സീതിഹാജി. തണ്ണിമത്തന്റെ ചുവന്ന ഭാഗം കളഞ്ഞ് പച്ചഭാഗം മാത്രം ഭക്ഷിച്ച് വിശപ്പു മാറ്റിയ സീതിഹാജി.. എന്ത് അബദ്ധം പറ്റിയാലും അവര്‍ സീതിഹാജിയുടെ പേരില്‍ ചാര്‍ത്തും. ആ ചാര്‍ത്തലിന് ഒരു അതിര്‍വരമ്പുമില്ലെന്നത് സത്യം. 'നിത്യജീവിതത്തിലെ മലപ്പുറം തമാശകള്‍ പിന്നീടു വെളിപ്പെടുത്താനായി അടുക്കി വെച്ചാല്‍ വിക്കിലീക്‌സുകാരനും തോറ്റുപോകു'മെന്ന് കേരളസംസ്‌കൃതി ആക്ടിങ് പ്രസിഡന്റ് ഫസല്‍ കിളിയാമന്നേലും പറയുന്നു, അനുഭവത്തില്‍ നിന്ന്.



കോട്ടക്കുന്നില്‍ തലേദിവസത്തെ ആഘോഷ ബാക്കിപത്രങ്ങള്‍ തൂത്തുവാരാന്‍, മൈമൂനയും റാബിയയും ശോഭനയും അതിരാവിലെ തന്നെ ഹാജറുണ്ട്. കോട്ടക്കുന്നിന്റെ ബ്യൂട്ടീഷ്യന്‍മാര്‍. ഇതിന്റെ ഉച്ചിയില്‍ നിന്ന് നോക്കിയാല്‍ പട്ടണം ഒരു കലണ്ടര്‍ ചിത്രം പോലെ തെളിഞ്ഞു നില്‍ക്കുന്നത് കാണാം. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും ഇതു തന്നെ നാട്ടുകാരുടെ ഇഷ്ടലൊക്കേഷന്‍. 'ആറേഴുവര്‍ഷേ ആയുള്ളൂ, ഈ പാര്‍ക്ക് തൊടങ്ങീറ്റ്. അന്നുമുതല് ഞങ്ങള് ഇവിടെയുണ്ട്.' മൂന്ന് ബ്യൂട്ടീഷന്‍മാരും വിശദീകരിക്കുന്നതിനിടയില്‍ ഫോട്ടോയ്ക്കും പോസ് ചെയ്തു.

അഭിനേത്രിയുടെ കഥ

ഒരു കാര്യം ഉറപ്പാണ്. മീഡിയകളും മറ്റും വ്യാപകമായതിനാല്‍ മലപ്പുറത്തുകാരനും ഭാഷയൊന്ന് പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും അവിചാരിതമായി വരുന്ന കൂട്ടുകാരന്റെ ഫോണ്‍ കോളുകള്‍ക്ക് ആളടുത്തുള്ളതോര്‍ക്കാതെ മറുപടി പറയുന്നു. 'എന്താ, ചെങ്ങായി? ജ്ജ് കൊറേയായല്ലോ വിളിച്ചിട്ട്? ഇപ്പോ എത്തിനാ പരിപാടി?' മലപ്പുറം ബസിലൂടെ യാത്ര ചെയ്യുമ്പോഴാവും ഈ കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെടുക. ബസില്‍ ടിക്കറ്റ് മുറിക്കുന്ന ഏര്‍പ്പാട് ഏതായാലും ഇവിടെ ഇല്ല. ബസ് മുതലാളിയ്ക്ക് ചെക്കറേയും ചെക്കര്‍ക്ക് കണ്ടക്ടറേയും കണ്ടക്ടര്‍ക്ക് യാത്രക്കാരനേയും പരിപൂര്‍ണവിശ്വാസമാണ്.

മഞ്ചേരിയില്‍ വെച്ച് നിലമ്പൂരേക്കുള്ള ബസ് യാത്രയില്‍ അവിചാരിതമായി കൂടെ കൂടിയ ഷംസീറിന് നിലമ്പൂരില്‍ കാലെടുത്തു കുത്തണമെങ്കില്‍ ചുരുങ്ങിയത് തന്റെ ടീഷര്‍ട്ടെങ്കിലും ഊരി വയ്‌ക്കേണ്ടി വരും. 'പെങ്ങളെ കെട്ടിയ വകയില്‍ തരാനുള്ള സ്ത്രീധനകാശ് എപ്പോള്‍ തരും അളിയോ?' എന്നാണ് ഷംസീറിന്റെ ടീഷര്‍ട്ട് ചോദ്യം. ഇതുമിട്ടോണ്ട് എങ്ങനെ സമ്പൂര്‍ണ സ്ത്രീധനനിരോധനഗ്രാമമായ നിലമ്പൂരില്‍ ചെല്ലും? തേക്കുമ്യൂസിയവും പ്രകൃതിരമണീയ കാഴ്ചകളും കാടുകള്‍ക്കിടയിലൂടെയുള്ള ട്രെയിന്‍ യാത്രയും കഴിഞ്ഞാല്‍ ഇതാണ് പുതിയ വാര്‍ത്ത. എങ്കിലും ഇടത്തരക്കാരില്‍ ഇതൊക്കെ പൂര്‍ണമായി പാലിക്കപ്പെടുന്നുണ്ടോ എന്ന സംശയമാണ് സാമൂഹ്യപ്രവര്‍ത്തക അഡ്വ. സുജാത വര്‍മയ്ക്കുള്ളത്.'സ്ത്രീധനപ്രശ്‌നങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇടത്തരക്കാരില്‍ അനൗദ്യോഗിക വിവാഹമോചനങ്ങളും മറ്റും ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.' സുജാത തന്റെ കേസ് ഡയറിയുടെ താളുകള്‍ മറിച്ചു.



'ആദ്യകാലങ്ങളില്‍ 'ദേ വന്നിരിക്കുന്നു കേരള നൂര്‍ജഹാന്‍!' എന്ന് പരിഹസിച്ചവരുണ്ടെങ്കിലും ഇപ്പോഴതെല്ലാം പഴങ്കഥയായി മാറിയതോര്‍ത്ത് കാലത്തിന്റെ മാന്ത്രികതയില്‍ അത്ഭുതപ്പെടുന്നു കലാകാരിയും അഭിനേത്രിയുമായ നിലമ്പൂരിന്റെ സ്വന്തം ആയിഷ. 'മുമ്പ് നാടകവുമായി നടക്ക്‌ന്നേരം എയര്‍ ഗണ്‍ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചവര്‍ വരെയുണ്ട്. ഇന്ന് പക്ഷേ, കലയും അഭിനയവുമെല്ലാം നാട്ടുകാര്‍ക്ക് പെരുത്തിഷ്ടാണ്.' കലാസ്വാദനത്തില്‍ വന്ന പുത്തന്‍ മാറ്റങ്ങളെപ്പറ്റി വിശദീകരിക്കുമ്പോള്‍ അവര്‍ക്ക് നൂറു നാവ്. 'ജ്ജ് നല്ലൊരു മനിസനാകാന്‍ നോക്ക്'എന്ന ആദ്യനാടകത്തില്‍ അഭിനയിക്കുമ്പോള്‍ സ്ത്രീകളുമായി നല്ല പരിചയം വേണം എന്ന സംവിധായകന്റെ നിര്‍ദേശം അനുസരിക്കാന്‍ പോയ കഥ ഇപ്പോഴും ഓര്‍ക്കുന്നു. സീന്‍ തുടങ്ങുന്നതിനു മുമ്പ് സദസിലെ സ്ത്രീകള്‍ക്കിടയില്‍ പോയി ഇരുന്നു. അടുത്തിരിക്കുമ്പോഴെല്ലാം അവര്‍, നീങ്ങിയിരിക്കുകയാണ്. പിന്നെയാണ് മനസിലായത്. അവര് സ്ത്രീവേഷം കെട്ടിയ പുരുഷന്‍മാരായിരുന്നെന്ന്!'

ഒരു തിരുവാതിര ചവിട്ടിയ കഥ

പൊന്നാനിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി കണ്ടുകഴിഞ്ഞാല്‍ പൊന്നാനിപ്പുഴയും ജങ്കാറും കയറി, തിരൂരിലുള്ള വാഗണ്‍ ട്രാജഡിയിലെ 44 ശുഹദാക്കളെ അടക്കം ചെയ്ത കോരങ്ങത്ത് ജുമാമസ്ജിദിലെത്താം. മാപ്പിള ലഹളയുടെ പ്രതീകങ്ങള്‍. അതിനരികിലെ വാഗണ്‍ ട്രാജഡി സ്വാതന്ത്ര്യസമരസ്മാരക സമുച്ചയത്തിലെ കലാപരിപാടികളുടെ ആരവത്തിനിടയിലായിരുന്നു ഒരു കൂട്ടം സുന്ദരികള്‍. ഫോട്ടോയ്ക്കു പോസ് ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ തിരുവാതിരച്ചുവടുകള്‍ വെച്ച്, തട്ടമിട്ട് മുടി മറച്ച് നുസ്‌റത്തും റഫിയയും, ഷബീനയും അഫ്‌നത്തും ഷീബയും താളത്തില്‍ ചവിട്ടി. 'ഇങ്ങള് നേരത്തെ വന്നിരുന്നെങ്കില് ഇവര് ഒപ്പനവേഷത്തിലായിരുന്നു. ദേ, ഇപ്പം അഴിച്ച്‌വെച്ച് ഇത് കെട്ടിയതേയുള്ളൂ.' പരിപാടികളുടെ സംഘാടകരിലൊരാളായ ടെക്‌മോസിസ് ഐ ടി അക്കാദമി അധ്യാപകന്‍ ക്ലെയറിന്റെ വാക്കുകളില്‍ മലയോളം സഹകരണമനോഭാവം.


ശരിയാണ്. നാട്ടുകാരുടെ ഈ സ്‌നേഹവും പരിചരണവും കാണുമ്പോള്‍ ഇവിടെ നിന്ന് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാന്‍ നൂറ്റൊന്നാവര്‍ത്തി ചിന്തിക്കുമെന്ന് പറഞ്ഞ കോട്ടയത്തുകാരന്‍ നൗഫലിനെ കുറ്റപ്പെടുത്താന്‍ കഴിയുകയേയില്ല!

Wednesday, October 26, 2011




On behalf of Reality, I wish u a very happy Diwali.
May the festival of lights be the harbinger of joy and prosperity. As the holy occasion of Diwali is here and the atmosphere is filled with the spirit of mirth and love, here's hoping this festival of beauty brings your way, bright sparkles of contentment, that stay with you through the days ahead.
Best wishes on Diwali
Najeeb Musthafa 

Tuesday, October 25, 2011

Check out 2013-ല്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ് -News, Mathrubhumi Business

Check out 2013-ല്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ്
പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ജീവന്‍രക്ഷാ വസ്ത്രം
 




ഉപയോഗശൂന്യമായ കാലിക്കുപ്പികള്‍ ഉപയോഗിച്ച് ജീവന്‍രക്ഷാ വസ്ത്രങ്ങള്‍ നിര്‍മിച്ചാല്‍ രണ്ടുണ്ട് കാര്യം. ഒന്ന് വെള്ളപൊക്കമുള്‍പ്പെടെ വെള്ളക്കെട്ടുകളില്‍ പെട്ടുപോയവരെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും സഹായിക്കും. ഒപ്പം, പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ പറമ്പില്‍ അനാഥമായി കിടന്ന് ദുരിതം ഉണ്ടാക്കില്ല.

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെക്കൊണ്ട് ഇങ്ങനെ രണ്ടു കാര്യമുള്ളത് തിരിച്ചറിഞ്ഞ് ജീവന്‍രക്ഷാവസ്ത്രം രൂപകല്പന ചെയ്തത് കാലിക്കറ്റ് സര്‍വകലാശാലയിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയായ ശ്രീപ്രിയ എടക്കളത്തിലാണ്. പല പ്രായക്കാര്‍ക്ക് ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ക്ക് പുറമെ വെള്ളത്തില്‍ ഉപയോഗിക്കാവുന്ന സ്ട്രച്ചറും ശ്രീപ്രിയ രൂപകല്പനചെയ്തിട്ടുണ്ട്.

കുപ്പികള്‍ സ്ഥാപിക്കാന്‍ ധാരാളം അറകളോട് കൂടിയ ജാക്കറ്റും ട്രൗസറും റോമ്പറുമാണ് പുത്തന്‍ രൂപകല്പന. മുളകള്‍ കൊണ്ട് ചങ്ങാടം നിര്‍മിക്കുന്ന മാതൃകയിലാണ് കുപ്പികള്‍ ചേര്‍ത്ത് സ്‌ട്രെച്ചര്‍ നിര്‍മിച്ചിട്ടുള്ളത്. റെക്‌സിന്‍ ഉപയോഗിച്ചാണ് വസ്ത്രം രൂപകല്പന ചെയ്തിട്ടുള്ളത്.

രക്ഷാപ്രവര്‍ത്തനം രണ്ട് മാര്‍ഗത്തില്‍ എന്ന അര്‍ഥം വരുന്ന ഫ്രഞ്ച് പദമായ ' ഡ്യുവല്‍ ഡെ സൗവിറ്റേജ് ' എന്നാണ് ഈ ജീവന്‍രക്ഷാ വസ്ത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. പ്രോജക്ട് ഗൈഡായ ഷാന്‍ഗ്രെല്ല രാജേഷിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ച് സര്‍വകലാശാലയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

വെള്ളക്കെട്ടുകളില്‍ പെട്ടുപോകുന്ന അവശരായ ആളുകളെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുന്നതിനാണ് സ്‌ട്രെച്ചര്‍ ഉപയോഗിക്കുന്നത്. ട്രൗസറും ജാക്കറ്റും റോമ്പറുമെല്ലാം ഇത്തരം ആപത്ഘട്ടങ്ങളിലും അല്ലാതെ പുഴയിലും കുളത്തിലുമെല്ലാം കുളിക്കാന്‍ ഇറങ്ങുമ്പോഴും ഉപയോഗിക്കാനാകും. ഉപയോഗിക്കാത്ത സമയങ്ങളില്‍ കുപ്പികള്‍ ഊരിയെടുത്താല്‍ വസ്ത്രം ചെറുതായി മടക്കി സൂക്ഷിക്കാനും സാധിക്കും. വളരെ കുറഞ്ഞ ചെലവില്‍ ഇവ നിര്‍മിക്കാനാകുമെന്നും എല്ലാ സ്‌കൂളുകള്‍ക്കും പുഴത്തീരങ്ങളിലും മറ്റുമുള്ള റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ഇത്തരം വസ്ത്രങ്ങള്‍ നിര്‍മിച്ച് സൂക്ഷിക്കാനാകുമെന്നും ഗോവിന്ദപുരം സ്വദേശിനിയായ ശ്രീപ്രിയ എടക്കളത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കവ്മരവും ,യവ്വനവും , മധ്യാഹ്നവും പറഞ്ഞാള്‍ എന്തെ ബാല്യം വിട്ടു പോയി 

My Blog List

Followers

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog