Saturday, December 20, 2008
പുതിയ തസ്തികകള്‍
രണ്ടു സിനിമകളില്‍ പട്ടാളക്കാരനായി അഭിനയിച്ചതിന്
മോഹന്‍ലാലിന് ലഫ്റ്റനന്റ് പദവി നല്‍കാനുള്ള തീരുമാനത്തിന്റെ
തുടര്‍ച്ചയായി നാലു സിനിമകളില്‍ സിബിഐ ഉദ്യോഗസ്ഥനായി അഭിനയിച്ച
മമ്മൂട്ടിക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചു
. കമ്മിഷണറായി അനവധി സിനിമകളില്‍ വേഷമിട്ട സുരേഷ് ഗോപിയ്ക്ക് ഐജി
പദവി നല്‍കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. മറ്റു നടീനടന്മാരുടെ
അവസ്ഥ താഴെ പറയുന്നു:-കൊല്ലം തുളസിയെ സ്പിരിറ്റ് കടത്തിന് മൂന്നു
വര്‍ഷം ശിക്ഷിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ടി.
ജി.രവിയെ ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ചെയ്യും.സ്ഥിരം വില്ലന്മാരായ സായികുമാര്‍
, സിദ്ദിഖ്, റിയാസ് ഖാന്‍ എന്നിവരെ ജീവപര്യന്തം തടവിലിടും. നടന്‍ മുരളിയെ
കുത്തുകേസില്‍ അറസ്റ്റ് ചെയ്യും. ജഗന്നാഥവര്‍മയെ കോട്ടയം ബിഷപ്പായോ ഏതെങ്കിലും
കുത്തക പത്രത്തിന്റെ ചീഫ് എഡിറ്ററായോ ഹൈക്കോടതി ജസ്റ്റിസായോ നിയമിക്കും.സുപ്രീം
കോടതി ജസ്്റ്റിസ് പദവിയിലേക്കാണ് മധുവിനെ പരിഗണിക്കുന്നത്. നരേന്ദ്രപ്രസാദ്, എന്‍എഫ്
വര്‍ഗീസ്, എം.എന്‍. നമ്പ്യാര്‍ എന്നിവര്‍ക്ക് മരണാനന്തരബഹുമതിയായി ഓരോ വധശിക്ഷ
കൂടി നല്‍കും.ആള്‍മാറാട്ടത്തിനും തട്ടിപ്പിനും മുകേഷിനെ അകത്താക്കും. വായില്‍നോട്ടം
കമന്റടി, കുളിസീന്‍ കാണല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ജഗദീഷിനെ അറസ്റ്റ് ചെയ്യും.
ശ്രീനിവാസനെ പാര്‍ട്ടി വിമതവിഭാഗത്തിന്റെ സംസ്ഥാനസെക്രട്ടറിയാക്കും.നയന്‍താരയെ ഫൈവ് സ്റ്റാര്‍
ബാറില്‍ ബെല്ലി ഡാന്‍സറാക്കും.ഷക്കീല, മറിയ, രേഷ്മ ടീമിന് ഓരോ
മസാജ് പാര്‍ലര്‍ വീതം നല്‍കും. മീര ജാസ്മിന് നിഷ്കളങ്കമായി പാറിപ്പറന്നു
നടന്ന ശേഷം കെണിയില്‍ കുടുങ്ങാനാണ് വിധി.ഹരിശ്രീ അശോകനെ പെറ്റിക്കേസുകള്‍ക്ക്
ഓടിച്ചിട്ടു പിടിക്കാനും ബിജുക്കുട്ടനെ ഏതെങ്കിലും ചായക്കടയില്‍ ഉഴുന്നരയ്ക്കാന്‍ വിടാനും
തീരുമാനമായി. കൊച്ചിന്‍ ഹനീഫയോട് ശിഷ്ടകാലം ഇറച്ചിവെട്ടുകാരനായും അഗസ്റ്റിനോട് കൂട്ടിക്കൊടുപ്പുകാരനായും
ജീവിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിജയകുമാറിന് യൂത്ത് കോണ്‍ഗ്രസ് നേതാവായോ ജൂണിയര്‍ വക്കീലായോ
ജീവിക്കാം. ഇടവേള ബാബൂവിനെ ഏതെങ്കിലും ലോക്കല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ്
ക്ളബ്ബില്‍ സെക്രട്ടറിയാക്കാനും സലിം കുമാറിനെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍
കുക്ക് ആക്കാനും തീരുമാനമായി. പൂജപ്പുര രവിയെ ഏതെങ്കിലും മൂന്നാംകിട ലോഡ്ജിന്റെ
മാനേജരായും ഇന്ദ്രന്‍സിനെ കല്യാണ ബ്രോക്കറായും ജീവിക്കാനനുവദിക്കും. ഭീമന്‍ രഘു,
ജോണി, അബുസലിം, ബാബുരാജ് തുടങ്ങി ഇരുപതോളം പേരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി
കസ്റ്റഡിയിലെടുക്കും. ലാലു അലക്സിനെ ചങ്ങനാശ്ശേരിയിലെ ഏതെങ്കിലും തറവാട്ടില്‍ കാരണവരായി ജീവിക്കാന്‍
വിടുമ്പോള്‍, ജഗതി ശ്രീകുമാറിനെ പാര്‍ട്ടി ഔദ്യോഗികവിഭാഗത്തിന്റെ ലോക്കല്‍ സെക്രട്ടറിയായോ
മുഖ്യമന്ത്രിയുടെ ഉപജാപകസംഘത്തിലെ കീഴാളപ്രതിനിധിയായോ നിയോഗിക്കും. സുധീഷ്, ശരത്, കൃഷ്ണകുമാര്‍
എന്നിവരെ കൌമാരക്കാരായ കാമുകിമാരോടൊപ്പം ഒളിച്ചോടിയ കേസില്‍ കസ്റ്റഡിയെടുക്കും. ബൈജു, ഗണേഷ്കുമാര്‍
എന്നിവരെ വിവിധ പെണ്ണുകേസുകളില്‍ അകത്താക്കും. കോഴിക്കോട് നാരായണന്‍നായരെ അമ്പലകമ്മിറ്റി
പ്രസിഡന്റോ മുസ്ലിംലീഗ് സംസ്ഥാന നേതാവോ പ്രധാനപള്ളികളിലൊന്നിലെ മുസലിയാരോ ആയി നിയമിക്കും
. ലോഹിതദാസിനെ സിനിമാസംവിധായകനായോ എഴുത്തുകാരനായോ ജീവിക്കാനനുവദിക്കും. വിജയരാഘവനെ ഷാപ്പു കോണ്‍ട്രാക്ടറായും
പറവൂര്‍ ഭരതനെ മൊണ്ണയായും തുടരാനനുവദിക്കും.
Thursday, October 23, 2008
പരതന്ത്രിയം അത് സഹിക്കാനാവുമോ?
നജീബ് മുസ്തഫ
Wednesday, October 22, 2008
ആ സ്വപ്ന ഭുവില്‍ നമുക്കുമൊരിടം കിട്ടുമോ ?
ചന്ദ്രന്‍ എന്നും അത് മനുഷ്യന്‍റെ സ്വപ്നമാണ് .ഒരു പക്ഷെ അവന്‍ കുഞ്ഞുനാളില്‍ ഏറ്റവും ആദ്യം കൌതുകത്തോടെ നോക്കിയതും ചന്ദ്രനെ തന്നെയാകാം , പപ്പടം പോലെ വട്ടമാകുന്നതും തെങ്ങാപൂള്പോലെ ചെറുതകുന്നതും അവന്‍ കൌതുകത്തോടെ നോക്കിയിരുന്നു . പിന്നെ അത് മറയുമ്പോള്‍ തെല്ലൊരു വിങ്ങലോടെ ആ കുഞ്ഞു മനസ്സ് പിടയും .അമ്ബ്ലിമാമനെ കാണിച്ചു കൊതിപ്പിക്കുന്നതും മാമന്‍ വിരുന്നിനു വരുന്നതും കുഞ്ഞു മനസ്സില്‍ എന്നും സന്തോഷത്തിന്‍്റെ വേലിയേററമായി .അങ്ങോട്ട് ഇന്നു നമ്മുടെ സ്വപ്ന പതാകയുമേന്തി നമ്മളും യാത്രയായിരിക്കുന്നു ആ സ്വപ്ന ഭുവില്‍ നമുക്കുമൊരിടം കിട്ടുമോ ?
നജീബ് മുസ്തഫ
ശിശിരം
കാലത്തിന്റെ ശേഷിപ്പില്‍ ഇനി എന്തെല്ലാം !
ജനനവും മരണവും തമ്മിലുള്ള ദൈര്‍ഗ്യം അതെത്ര !
ജനനം അത് അനിവാര്യമോ എന്കില്‍ മരണമോ അതും !
ജീവിതത്തിനു വാര്‍ധകൃമുണ്‍ട് എന്നാല്‍ മരണത്തിനോ !
കാലം അതു കടന്നു പോകുന്നില്ല അതു വരുന്നല്ലേയുള്ളൂ !
കാലം അതു പുനജിരിച്ചും ആര്‍ത്തു കരഞ്ഞും
സ്നേഹത്തിന്‍ മഞ്ഞു കണമായും സന്ദാപതതാല്‍ ഇല പൊഴിച്ചും !
ക്രോധതതാല്‍ കണ്ണുരുട്ടി യും ആലസ്യത്താല്‍ വിറ കൊളിച്ചും !
കാലം അതു വരനിരിക്കുന്നെ ഉള്ളു ! കാത്തിരിക്കു ! ഇമ വെട്ടാതെ ! കാത്തിരിക്കു .......
നിങ്ങള്‍ക്കും വരാനുള്ള വാര്‍ധകൃത്തിനായി......................
ശിശിരം അതു കാലത്തിന്റെ യാത്രയില്‍ അനിവാര്യം തന്നെ !
നജീബ് മുസ്തഫ
എന്‍റെ സ്നേഹ തീരം
ഇതാണ് എന്‍റെ സ്നേഹ തീരം,മുററെത തേ൯മാവിലെ ആദ്യത്തെ ചക്കരമാങ,അതു നുനഞ്ഞപ്പോഴുള്ള മധുരം,കിഴേക പാടെത സൂരൃ൯,മഛിനുമുകളിലൂടെ ഒളികണണിട്ടതും ,പുതപിനുമിതൈ ഞാ൯ എത്തി നോക്കിയതും,പാലപൂകൊണ്ടു മാല തീ൪ത്തതും,പാട വരന്പത്തെ കൈതകളില്‍ കാററു വന്നു മൂളിയ നേരം ,പാത്തും പതുങിയും കേട്ടിരുന്നതുംഇടമുറിയാത്ത മഴയിലും, മാങ പെറുക്കാ൯ കുടയുമായ് കാത്തിരുന്നതും,കിണററി൯ നിന്നു ആദ്യത്തെ ഒരു കുടം വെള്ളം അമ്മക്കായി നീട്ടിയ നേരം ,നി൪വൃതികളുടെ താരാട്ടുമായ്, അമമതന്ന പൂചെണ്ടുകളും ,അഛെ൯റ ചൂണ്ടു വിരലി൯ തൂങി അങാടിയില് പോയതും,സ്കൂളിലെ ആദ്യത്തെ പാഠം,കൂട്ടിനു വന്ന അമ്മയെ ഇറുകി പിടിഛു കരഞ്ഞു പോയതും ,ടീഛറുടെ കുത്തു വാക്കും,കൂഠുകാരുടെ കളിയാക്കലും..എല്ലാം ഓളമിട്ട ഈ തീരങളില് അന്നു ഞാ൯ തീ൪ത്ത ഊഞ്ഞലകള്‍ കാറ്റിന്റെ ഓളങളി൯ ഇപ്പോഴും ചഞ്ഞുലയുന്നു .. എല്ലാ മൊരു നോക്ക് കുത്തിയായി ,നോവേടുക്കുന്പോള്‍ കൊഞ്ഞനം കുത്തി ,ഞാനുമതിലൊരു ജ൯മമായവേഷശികുന്നു,കിഴക്കു നിന്നൊരു പശ്ചിമ ഘട്ടവുംപടിഞാട്ടു നിന്നൊരു അറബി കടലുംഅതിനിടയില് കാലം കറകുന്ന സൂരൃനുംഎല്ലാം എ൯ നാടി൯ പൈതൃകമല്ലെ പിറന്ന മണ്ണേ ,നീനകു മംഗളംതുടിക്കുന്നു ഞാ൯ നിന്‍റെ ചേതനയായി ...........
നജീബ് മുസ്തഫ
Tuesday, October 21, 2008
ആ കുഞ്ഞു കരച്ചിലിന്‍റെ അര്‍ത്ഥം
Sunday, October 19, 2008
പാവം കൊതിക്കുണ്ടാകും അല്ലെ ?
അവന്‍റെ കുഞ്ഞു കരച്ചില്‍ ഹെഡ് ഫോണ്‍ വഴി കേട്ട ഞാന്‍ ഒരു നിമിഷം വേറെ എതോലോകത്തിലയിരുന്നു .................
എനിക്ക് എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം എന്‍റെ കണ്ണുകള്‍ നിറഞ്ഞു ......................................
അവനെ വാരിപുണരാന്‍ എന്‍റെ കൈകള്‍ കൊതിച്ചു .........................................
ആശുപത്രിക്കിടക്കയില്‍ ക്കിടക്കുന്ന അവനറിയുന്നുണ്ടോ ഈ പിതാവിന്‍റെ മനോവിഷമം ........................
എല്ലാപ്രവസികളായ പിതാവിനും ഈ അനുഭവം ഒരിക്കെലെങ്ങിലും ഉണ്ടായിട്ടുകുമെന്നു ഞാന്‍ തിരിച്ചറിഞ്ഞു.................
അവനും കൊതിക്കുന്നുണ്ടാകില്ലേ തന്‍റെ അപ്പയുടെ ചൂടറിയാന്‍ ..................
പാവം കൊതിക്കുണ്ടാകും അല്ലെ ? ......................
എന്‍റെ മുഴുവനും
എ നിക്കായി എന്‍റെ പാതിയില്‍ നിന്നും എന്‍റെ മുഴുവനും .............
ജീവിതത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ..............
അവന്‍ മാത്രമായിരുന്ന അവന്‍റെ ലോകത്തില്‍ നിന്നും അവന്‍ .................
ഞങ്ങളുടെ സപ്നലോകത്തിലെക്ക് അവന്‍ പിറവിയെടുത്തു ................
തുലാമാസത്തിലെ മഴ തിമര്‍ത്തു പെയ്യുന്ന ഒരു പകലില്‍ ................
കുഞ്ഞു വായില്‍ കരഞ്ഞവന്‍ ഞങ്ങള്‍ക്കിടയിലേക്ക് വന്നു...................................
അവന്‍റെ കരച്ചില്‍ ഞങ്ങളുടെ മനസ്സില്‍ മഞ്ഞുതുള്ളിയായി...............................................
Saturday, October 18, 2008
Moon Rover
Chandrayaan-2 will have a unique robot developed indigenously by student-engineers and their professors at the Indian Institute of Technology (IIT) at Kanpur.
The 'SmartNav' robot being developed for the Indian Space Research Organization (ISRO) will help space scientists to navigate moon's surface during the manned moon mission and provide real-time data and pictures of the surface there.The two-legged robot, fitted with sophisticated sensors and high-resolution cameras, is capable of recording information and images using laser beams.
"We gave ISRO scientists a detailed presentation in January 2007. They have now have shown interest in our prototype. The organisation is seriously considering collaboration with us," said Susmit Sen, head centre for robotics at IIT-Kanpur.
What is Chandrayaan-2
What is Chandrayaan-2
The Indian Space Research Organisation (ISRO) is planning 2nd moon mission Chandrayaan-2 in 2011. Russia's Federal Space Agency (Roskosmos) is joining with ISRO for development of Chandrayaan-2 Lander/Rover.
Chandrayaan-2 will consist of the spacecraft and a landing platform with the moon rover.
The rover would move on wheels on the lunar surface, pick up samples of soil or rocks, do a chemical analysis and send the data to the spacecraft orbiting above.
The rover will weigh between 30 kg and 100 kg, depending on whether it is to do a semi-hard landing or soft landing. The rover will have an operating life-span of a month. It will run predominantly on solar power.
My baby is born and me are thrilled......
My baby is born and me are thrilled...... and exhausted, emotional, tense and nervous………………..
Now I have got my gorgeous new baby, life couldn’t get any better – could it? Well, for some of us, it better had – and quick!
Thursday, October 16, 2008
ദൈവവിശ്വാസിയായ കമ്മ്യൂണിസ്റ്റ്'
ദൈവവിശ്വാസിയായ കമ്മ്യൂണിസ്റ്റാണ് താനെന്ന് സി.പി.എം യുവനേതാവും കണ്ണൂര്‍ എം.പിയുമായ എ.പി അബ്ദുല്ലക്കുട്ടി. 'ഒരാള്‍ കമ്മ്യൂണിസ്‌റ്റുകാരനായതുകൊണ്ട് അയാള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കാന്‍ പാടില്ലെന്ന് എവിടെയും പറയുന്നില്ല. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്വങ്ങളിലോ പാര്‍ട്ടി മാനിഫെസ്റ്റോയിലോ ഇങ്ങനെയൊരു കാര്യം പറയുന്നില്ല. പാര്‍ട്ടി കേഡര്‍മാരില്‍ ഏറെയും തികഞ്ഞ വിശ്വാസികളാണ്'. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ റീഡിഫിന് നല്‍കിയ അഭിമുഖത്തിലാണ് അബ്ദുല്ലക്കുട്ടി തന്റെ നിലപാടുകള്‍ വീണ്ടും ആവര്‍ത്തിച്ചത്. സാമൂഹികാവസ്ഥകള്‍ മനസിലാക്കുന്നതില്‍ മതം പ്രധാന പങ്കുവഹിക്കുന്നു. ഞാനൊരു സാധാരണ മനുഷ്യ ജീവിയാണ്. ദൈവവിശ്വാസിയായ മുസ്‌ലിമുമാണ്. അതുകൊണ്ടാണ് ഞാന്‍ ഉംറ നിര്‍വഹിക്കാന്‍ പോയത്. ഇത് മറ്റ് മതങ്ങളോടുള്ള എന്റെ ബഹുമാനം വര്‍ധിപ്പിച്ചിട്ടേയുള്ളൂ. ഈശ്വരവിശ്വാസിയാണെന്നതില്‍ താന്‍ അഭിമാനിക്കുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് അതും മതങ്ങള്‍ക്ക് ആഴത്തില്‍ വേരുള്ള നാട്ടില്‍ മതത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് പാര്‍ട്ടിയുടെ കാര്യത്തില്‍ വളരെ പ്രധാനമാണ്. പാര്‍ട്ടി അനുവര്‍ത്തിച്ചുപോരുന്ന നിലപാടിനോട് ഘടകവിരുദ്ധമായ ഈ സമീപനം രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കില്ലേ എന്ന ചോദ്യത്തിന് ഇത് തന്റെ രാഷ്‌ട്രീയ ഭാവിയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ മറുപടി. 'ഞാന്‍ പ്രകടിപ്പിച്ചത് അത്രയും ഭൂരിഭാഗം കേഡര്‍മാരുടെ വിശ്വാസവും ചിന്തകളുമാണ്. നിരവധി നേതാക്കളെ പലഘട്ടങ്ങളിലായി പുറത്താക്കിയ പാരമ്പര്യമുള്ള സി.പി.എം ഇനി ഒരു തവണകൂടി നിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാനിടയില്ലെന്നാണല്ലോ പൊതുവേയുള്ള സംസാരം എന്ന ചോദ്യത്തിന് അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു യുവനേതാവിന്റെ മറുപടി. പാര്‍ട്ടിക്ക് എം.എല്‍.എയോ, എം.പിയോ ആയി തന്റെ സേവനം വേണമെന്ന് തോന്നുന്നുവെങ്കില്‍ അത് നിര്‍വഹിക്കാന്‍ തയാറാണ്. നാളെ തീരുമാനം മറിച്ചാണെങ്കില്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരും. നാഡീജ്യോതിഷത്തെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരണമായ യാത്രയില്‍ അബ്ദുല്ലക്കുട്ടി എഴുതിയ കുറിപ്പായിരുന്നു ആദ്യം വിവാദമുണ്ടാക്കിയത്. ചെറിയപെരുന്നാളിന് അബ്ദുല്ലക്കുട്ടി പരസ്യമായി നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. ഇത് പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്‌തു. പിന്നീട് പല പ്രസിദ്ധീകരണങ്ങളിലൂടെ മതത്തെ സംബന്ധിച്ച തന്റെ ദൃഢമായ നിലപാട് അദ്ദേഹം പല തവണ ആവര്‍ത്തിച്ചു. ഇപ്പോള്‍ ഒരു പ്രമുഖ ഇംഗ്ലീഷ് പോര്‍ട്ടലിന് അഭിമുഖം നല്‍കി തന്റെ നിലപാട് അബ്ദുല്ലക്കുട്ടി വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ സി.പി.എമ്മില്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചാവിഷയമാകുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ അബ്ദുല്ലക്കുട്ടിയെ പോലൊരു നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി മുതിരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Wednesday, October 15, 2008
കാലത്തിന്റെ ഓര്‍മപ്പൂക്കളങ്ങള്‍
നരച്ച ഓടുകളുടെയൊരു സമാഹാരം-'ഏരിയല്‍ ഫോട്ടോഗ്രാഫി'യെന്ന സാങ്കേതിക വിദ്യ മുമ്പുണ്ടായിരുന്നെങ്കില്‍ അത്തരമൊരു ചിത്രത്തിലെ പഴയ കോഴിക്കോട് ഏതാണ്ട് ഇങ്ങനെയാവുമായിരുന്നു. നഗരത്തിലെ പഴയ കെട്ടിടങ്ങളെല്ലാം ഓടിട്ടതുതന്നെ. ഞാന്‍ കോഴിക്കോട്ടുള്ള കാലത്താണ്, വളരെ വൈകി നഗരത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ടാവുന്നത്. പാളയത്തെ മൂന്നു നിലയുള്ള 'ഇംപീരിയല്‍ ഹോട്ടലി'ലൂടെയാണ് അത്തരം ബഹുനിലക്കെട്ടിടങ്ങളുടെ തുടക്കം. അന്നതൊരു അത്ഭുതം തന്നെയായിരുന്നു. ആ സമുച്ചയത്തിന്റെ നിര്‍മാണം നഗരവാസികള്‍ കൗതുകത്തോടെ നോക്കിനിന്നു.കാലത്തിന്റെ ഒഴുക്കില്‍ നഗരത്തിന്റെ പല ഭാഗത്തും കൂറ്റന്‍ കെട്ടിടങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പഴകിയതും ഓടുമേഞ്ഞതുമായ കെട്ടിടങ്ങള്‍ പൊളിച്ച് കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ പണിതുയര്‍ത്തി. നഗരം വലുതായി. നഗരാതിര്‍ത്തികള്‍ വികസിച്ചു. നഗരത്തില്‍നിന്നകന്നുനിന്ന പല പ്രദേശങ്ങളും ഇപ്പോള്‍ നഗരത്തിന്റെ തന്നെ ഭാഗമായി. ജീവിതത്തിന്റെ തിരക്കും വേഗവും വര്‍ധിച്ചു. എണ്ണമറ്റ വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമായി.ഓണത്തിനും പെരുന്നാളിനുമൊന്നും നഗരം ജനസമുദ്രമായി മാറിയിരുന്നില്ല, മുമ്പ്. ജോലിക്കും മറ്റുമായി നഗരത്തില്‍ വന്നു താമസിച്ചിരുന്നവര്‍ ഉത്സവവേളകളില്‍ തങ്ങളുടെ സ്വന്തം നാടുകളിലേക്ക് മടങ്ങും. പിന്നെയുള്ളത് നാട്ടുകാരുടെ മാത്രം ആഘോഷങ്ങളാണ്. നിരത്തുവക്കുകളിലും ഹോട്ടലുകളിലുമൊന്നും വലിയ തിരക്കുണ്ടായിരുന്നില്ല. ഓണസദ്യയും വിരുന്നുപോക്കുമൊക്കെയായി ചെറിയ ചെറിയ ആഘോഷങ്ങള്‍ മാത്രം. ഉത്സവങ്ങള്‍ അധികവും വീടുകളില്‍ത്തന്നെ ഒതുങ്ങിയിരുന്ന കാലം. വിപണിയില്‍നിന്നു പൂക്കള്‍ വാങ്ങി പൂക്കളമിടുന്നത് ഇന്ന് സാധാരണമാണ്. എന്നാല്‍, അത്തരമൊരു രീതിയെപ്പറ്റി പഴയകാലത്ത് കേട്ടുകേള്‍വികൂടിയുണ്ടായിരുന്നില്ല.ഓണമടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും വ്യക്തമായ 'മാര്‍ക്കറ്റിങ്' ഇന്നുണ്ട്. ഓണപ്പൂക്കളങ്ങള്‍ ഇന്ന് മത്സരപ്പൂക്കളങ്ങളാണ്. 'ഓണോത്സവം' എന്ന പേരില്‍ ഔദ്യോഗികമായും അല്ലാതെയും പലവിധത്തിലുള്ള പരിപാടികളും നഗരത്തില്‍ ഇന്നു കാണാനുണ്ട്. കച്ചവടത്തിരക്കുകളില്‍ വീര്‍പ്പു മുട്ടുകയാണ് നഗരനിരത്തുകളെല്ലാം. കടപ്പുറവും ആഘോഷത്തിന്റെ വേദിയാവുന്നത് പഴയകാലത്തില്‍നിന്നുള്ള വ്യത്യാസമായി ഞാന്‍ കാണുന്നു.സകല വിഭവങ്ങളുമടങ്ങുന്ന ഓണസദ്യ വിളമ്പാന്‍ നഗരത്തിലെ മുന്തിയ പല ഹോട്ടലുകളും ഒരുങ്ങിക്കഴിഞ്ഞു. എല്ലാം പാക്കറ്റുകളിലാക്കി വേണ്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനും അവര്‍ തയ്യാര്‍. കാലത്തിനൊപ്പം നടക്കാന്‍ ജനങ്ങളും മനസ്സുകൊണ്ട് തയ്യാറെടുത്തുകഴിഞ്ഞു.എനിക്കിത് എഴുപത്തിയഞ്ചാമത്തെ ഓണമാണ്. ഈ ഓണനാളില്‍ ഞാന്‍ കോഴിക്കോട്ടുണ്ടാവും. ഭാര്യയും മകളുമൊത്തുള്ള തിരുവോണത്തിന് പക്ഷേ, സദ്യയെത്തുക നഗരത്തിലെ ഹോട്ടലില്‍നിന്നാണ്. അതാവാം ഈ ഓണത്തിന്റെ പുതുമ.
രാമസേതു നിലവിലില്ലെന്ന്
ന്യൂഡല്‍ഹി: രാമസേതു നിലവിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. ശ്രീലങ്കയില്‍ നിന്നു മടങ്ങുമ്പോള്‍ ശ്രീരാമന്‍ തന്നെ രാമസേതു തകര്‍ത്തുവെന്ന കമ്പരാമായണത്തിലെ പരാമര്‍ശങ്ങള്‍ തെളിവായി ഉദ്ധരിച്ചാണ് കേന്ദ്രം ഈ വാദം രേഖാമൂലം അവതരിപ്പിച്ചത്. സേതുസമുദ്രം കപ്പല്‍ ചാല്‍ പദ്ധതിക്കായി രാമസേതു തകര്‍ക്കരുതെന്ന പരാതിയില്‍ വിധി പറയുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മാറ്റിവെച്ചിരുന്നു. ഇതിനിടെയാണ്, രാമസേതുവിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്. രാമസേതുവിനെ രക്ഷിക്കാന്‍ സേതുസമുദ്രം പദ്ധതിക്കായി മറ്റൊരു വഴി കണ്ടെത്താന്‍ ആറംഗ കമ്മിറ്റിയെ പ്രധാനമന്ത്രി നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനായി സുപ്രീംകോടതി കാത്തിരിക്കുകയാണ്. ശ്രീരാമന്‍ നിര്‍മിച്ച രാമസേതു ഹിന്ദു വിശ്വാസികളുടെ ആരാധ്യമായ സ്ഥലമാണെന്നും സേതുസമുദ്രം പദ്ധതിക്കായി രാമസേതു തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നുമാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍ സ്വാമിയടക്കമുള്ളവര്‍ രംഗത്തുവന്നതോടെ സേതുസമുദ്രം പദ്ധതി വിവാദമായിരുന്നു.
Tuesday, October 14, 2008
രാമസേതു ഹിന്ദുവിശ്വാസത്തിന്റെ അനിവാര്യഘടകമല്ലെന്ന്
ന്യൂഡല്‍ഹി: രാമസേതുവുമായി ബന്ധപ്പെട്ട വിശ്വാസം ഹിന്ദുവിശ്വാസത്തിന്റെ അനിവാര്യഘടകമൊന്നുമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രാമസേതു രാമന്‍ തന്നെതാണ് തകര്‍ത്തത് എന്ന് പുരാണത്തില്‍ തന്നെ പറയുന്നുണ്ടെന്നും കോടതി വിശദീകരിച്ചു. സേതുസമുദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ ധരിപ്പിച്ചത്. പുതിയ കപ്പല്‍ പാത നിര്‍മ്മിക്കാനുള്ള സേതുസമുദ്രം പദ്ധതി 2005 ല്‍ ആരംഭിച്ചെങ്കിലും ഇത് സംബന്ധിച്ച് വിവിധ സംഘടനകള്‍ പരാതികളും എതിര്‍പ്പുകളും ഉയര്‍ത്തിയതിനെ തുടര്‍ന്ന് പദ്ധതി നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യസ്വാമി അടക്കമുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. അതേസമയം കേന്ദ്രമന്ത്രി ടി ആര്‍ ബാലുവും ഡി എം കെ നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരും പദ്ധതി നടപ്പാക്കാന്‍ തയ്യാറാണെന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Sunday, October 12, 2008
Destination moon: Isro’s lunar mission set for October launch
India joins the race to explore moon’s resources; unmanned spacecraft will be first to map entire Bangalore: The Indian Space Research Organisation, or Isro, plans to launch its lunar mission in October, marking the start of a two-year quest to learn more about the evolution of the moon and map its surface for minerals such as helium-3, or He-3.
Isro will launch Chandrayaan-1, the unmanned spacecraft, between 19 and 26 October, officials at the space agency said on Thursday.
The spacecraft, which weighs 590kg, will be fitted with 11 scientific instruments, including five from the US, Sweden, Japan, Germany and Bulgaria. These instruments and cameras would look for water on the moon, besides mapping the chemical, soil and mineral characteristics of its surface.
The Indian mission will also be the first to map the entire surface of the moon, including the polar regions where frozen water could be found, said T.K. Alex, director of Isro’s satellite centre in Bangalore, at a press conference.
Scientists estimate the moon has large reserves of He-3, a mineral used to produce nuclear energy that has the potential to solve the world’s energy problems. The potential for harnessing the mineral and use it as an energy resource has prompted nations such as Russia, the US, China and Japan to undertake lunar missions.
“The mission is aimed at larger objectives and He-3 could be said to be one of them,” said Ajey Lele, a research fellow at the Institute for Defence Studies and Analyses, a New Delhi based think tank, in an email response to queries from Mint. “It is also to test our own capabilities. Deep space has not been on our agenda but with this mission we are entering into that field.”
Space quest: Chandrayaan-1 at Isro satellite centre in Bangalore. It will be launched between 19 and 26 Oct. Hemant Mishra / MintIndia joins Japan and China in an Asian race to explore the moon and its resources. Japan in September 2007 launched its Selene spacecraft to the moon, followed the next month by China’s Chang’e-1. China has said its mission is aimed at exploring the moon for He-3.
“Finding He-3 is one of the objectives of this mission,” said M. Annadurai, project director for the moon mission at Isro. “India does not want to lag behind”
An improved version of India’s Polar Satellite Launch Vehicle, or PSLV, rocket will launch the spacecraft that will take around five days to reach its desired orbit of 100km above the moon. The project cost Rs386 crore, including the budget for the launch and setting up a deep space network, a 32 metre antenna, to receive data from the spacecraft.
Chandrayaan-1 will be fitted with an instrument provided by the National Aeronautics and Space Administration, or Nasa, of the US to map the lunar surface. “The scientific knowledge gained by M3 will prove to be a valuable resource for Nasa’s future exploration of the moon,” Mary White, a member of the moon mineralogy mapper, or M3, team at Nasa’s Jet Propulsion Laboratory, said by email.
When Isro proposed its moon mission in 1999, mapping He-3 was not an objective, but soon it was included as a priority.
“There will be more thrust on He-3 in the second mission” said Annadurai. “But getting it to Earth and generating power (here) is at least 10-15 years away.”
India’s cabinet approved on Thursday funding of Rs425 crore for the Chandrayaan-2 mission, to take place in 2011-12.
Post Comments
Tags - Find More Articles On:
Indian Space Research Organization
Isro
Chandrayaan-1
Nasa
PSLV
READ MORE ARTICLES BY:
K. Raghu
var serverPath='http://www.livemint.com/'
ബീഹാര്‍: ക്ഷേത്രത്തില്‍ പ്രസാദം വാങ്ങാനെത്തിയ ദളിതനെ വെടിവെച്ചുകൊന്നു. നളന്ദ ജില്ലയില്‍ ജിയാര്‍ ഗ്രാമത്തിലെ ദുര്‍ഗ ക്ഷേത്രത്തിലാണ് സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രസാദം വിതരണം ചെയ്യുന്നതറിഞ്ഞ് എത്തിയതായിരുന്നു ദളിത് വിഭാഗക്കാരനായ കരു പസ്വാനും മറ്റ് രണ്ട് ഭക്തരും. എന്നാല്‍ ഉയര്‍ന്ന ജാതിക്കാരായ ചിലര്‍ ഇതിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് രത്തന്‍ സിങ് എന്നൊരാള്‍ ദളിതര്‍ക്കുനേരെ വെടിയുതിര്‍ക്കുക യായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കരു പസ്വാനാണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പട്‌ന മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് പസ്വാന്‍ മരിച്ചത്. ഏഴ് പേരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റുചെയ്‌തിട്ടില്ല.
About Me
My Blog List
Followers
Blog Archive
-
▼
2008
(28)
-
►
October
(27)
- മഹാത്മാഗാന്ധി ഒരു ഹൈന്ദവ വര്‍ഗീയഭ്രാന്തന്റെ വെടിയേ...
- പാസ്പോര്‍ട്ടും വിസയുമായിമകനെയും കൊണ്ട് വിമാനം ഉയരു...
- അടിമത്വം വിലയ്ക്കു വാങ്ങിയ കരാര്‍ഇത് വായനക്കാരുടെ ...
- No title
- അമ്പലത്തില്‍ പ്രവേശിച്ചതിന് ബീഹാറില്‍ ദലിതനെ വെടി...
- No title
- Destination moon: Isro’s lunar mission set for Oct...
- No title
- No title
- No title
- രാമസേതു ഹിന്ദുവിശ്വാസത്തിന്റെ അനിവാര്യഘടകമല്ലെന്ന്
- രാമസേതു നിലവിലില്ലെന്ന്
- കാലത്തിന്റെ ഓര്‍മപ്പൂക്കളങ്ങള്‍
- ദൈവവിശ്വാസിയായ കമ്മ്യൂണിസ്റ്റ്'
- My baby is born and me are thrilled......
- What is Chandrayaan-2
- Moon Rover
- പാമ്പിന്റെ വായില്‍
- എന്റെ മുഴുവനും
- പാവം കൊതിക്കുണ്ടാകും അല്ലെ ?
- ആ കുഞ്ഞു കരച്ചിലിന്‍റെ അര്‍ത്ഥം
- മോനൂസ്
- മോനു
- എന്റെ സ്നേഹ തീരം
- ശിശിരം
- ആ സ്വപ്ന ഭുവില്‍ നമുക്കുമൊരിടം കിട്ടുമോ ?
- പരതന്ത്രിയം അത് സഹിക്കാനാവുമോ?
-
►
October
(27)
Monu
Manikkuttan





