Sunday, October 12, 2008

പാസ്പോര്‍ട്ടും വിസയുമായിമകനെയും കൊണ്ട് വിമാനം ഉയരുമ്പോള്‍‍കണ്ണുകളടച്ച്, ഉള്ളു കുളിര്‍ത്ത്അമ്മ പ്രാര്‍ത്ഥിച്ചു"ദൈവമേ നല്ലകാലം വരുത്തണേകൈ നിറയെ കാശുണ്ടാകണേ" എന്ന്കാലങ്ങള്‍ കഴിഞ്ഞുഅമ്മ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നുദൈവമേ നല്ല കാലം തന്നില്ലെങ്കിലും വേണ്ടനെഞ്ചിന്‍ അടുപ്പിലെ തീയൊന്നണക്കുവാന്‍‍‍എന്റെ മകനെയൊന്നുതിരിച്ചു തന്നാല്‍ മാത്രം മതിയെന്ന്ദൈവമതു വേഗം നിവൃത്തിച്ചു കൊടുത്തുതിരിച്ചു വന്ന പെട്ടിയില്‍കാശുണ്ടായിരുന്നില്ലെങ്കിലുംക്യാന്‍സല്‍ ചെയ്ത പാസ്പോര്‍ട്ടുംമകനുമുണ്ടായിരുന്നുനെഞ്ചു പൊട്ടിപ്രാര്‍ത്ഥിക്കുവാന്‍ കൈ കൂപ്പുമ്പോള്‍‍എന്താണിനി ചോദിക്കുക എന്ന്അമ്മയ്ക്കു നിശ്ചയമുണ്ടായിരുന്നില്ല

No comments:

My Blog List

Followers

Blog Archive

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog