Sunday, October 12, 2008

അമ്പലത്തില്‍ പ്രവേശിച്ചതിന്‌ ബീഹാറില്‍ ദലിതനെ വെടിവെച്ചുകൊന്നു
ബീഹാര്‍: ക്ഷേത്രത്തില്‍ പ്രസാദം വാങ്ങാനെത്തിയ ദളിതനെ വെടിവെച്ചുകൊന്നു. നളന്ദ ജില്ലയില്‍ ജിയാര്‍ ഗ്രാമത്തിലെ ദുര്‍ഗ ക്ഷേത്രത്തിലാണ്‌ സംഭവം. മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പ്രസാദം വിതരണം ചെയ്യുന്നതറിഞ്ഞ്‌ എത്തിയതായിരുന്നു ദളിത്‌ വിഭാഗക്കാരനായ കരു പസ്വാനും മറ്റ്‌ രണ്ട്‌ ഭക്തരും. എന്നാല്‍ ഉയര്‍ന്ന ജാതിക്കാരായ ചിലര്‍ ഇതിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന്‌ രത്തന്‍ സിങ്‌ എന്നൊരാള്‍ ദളിതര്‍ക്കുനേരെ വെടിയുതിര്‍ക്കുക യായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. കരു പസ്വാനാണ്‌ മരിച്ചത്‌. പരിക്കേറ്റവരുടെ നില ഗുരുതരമാണ്‌. പട്‌ന മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോകും വഴിയാണ്‌ പസ്വാന്‍ മരിച്ചത്‌. ഏഴ്‌ പേരെ പ്രതികളാക്കി പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റുചെയ്‌തിട്ടില്ല.

No comments:

My Blog List

Followers

Blog Archive

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog