Thursday, October 23, 2008

പരതന്ത്രിയം അത് സഹിക്കാനാവുമോ?

റോഡു വക്കില്‍ കണ്ട പ്ലാസ്റ്റിക് ബാഗ് അതിലെന്താണ് ഒരു പക്ഷെ അതൊരു ബോംബാകം അല്ലെങ്കില്‍ ആരുടെയെന്കിലും ചേതിച്ച ശരീര അവശിഷ്ട്ടമാകം! നമുക്കു നമ്മുടെ സ്വാഭാവികമായ സ്വാതന്ത്രിയം അത് നഷ്ട്ടപ്പെടുകയാണോ ? ഓരോ കവലയിലും ചെക്ക് പോസ്റ്റും വഴിയോരം മുഴുവനും നിരീക്ഷണ സംവിധാനവും ഒക്കെയാണോ നമ്മെ കാത്തിരിക്കുന്നത്‌ , ആരെയും സംശയത്തോടെ നോക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ ഇടയിലൂടെ വേണമോ ഇനി നമു‌ക്ക് സഞ്ചരിക്കാന്‍? കേട്ടുകേള്‍വി മാത്രമുള്ള അങ്ങനെ ഒരു അവസ്ഥ നമുക്കും വരികയാണ്‌ ! ആരാണിതിനു കാരണക്കാര്‍ ?ഈ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നതാരാണ്?അവരെ ഇതില്‍നിന്നും എങ്ങനെ പിന്‍തിരിപ്പിക്കും ?ഇതിനൊക്കെ ഇപ്പോഴും വ്യക്തമായ മറുപടി ഇല്ല ! അതോ ഇതും പാശ്ചാത്യഅതിനിവേശത്തിനെതിരായുളള അസംഘടിതരുടെ സംഘടിതമായ നീക്കാമോ ?അല്ലെങ്കില്‍ സമ്രാജ്യ മോഹികളുടെ വൃത്തികെട്ട വാണിജ്യ തന്ത്രമോ?എന്തൊക്കെയായാലും നമ്മള്‍ക്ക് പരതന്ത്രിയം അത് സഹിക്കാനാവുമോ?
നജീബ് മുസ്തഫ

No comments:

My Blog List

Followers

Blog Archive

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog